Home ഇന്ത്യൻ വാർത്തകൾ ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

119
0

തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ 2026-27 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം കരികുളം ആശംസകള്‍ അര്‍പ്പിച്ച സമ്മേളനത്തിന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത ജന. സെക്രട്ടറി അഭിലാഷ് ജിയോ സണ്ണി സ്വാഗതവും അതിരൂപത ട്രഷറര്‍ ജോക്കി ജോര്‍ജ് കൃതജ്ഞതയും നേര്‍ന്നു. അതിരൂപതാ സ്‌കൂളുകളിലെ പ്രഥമാധ്യാപകരും ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിനിധികളുമായി 80ലധികം അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Previous articleക്‌നാനായ കത്തോലിക്കാ ഡോക്ടേഴ്സ് ഫോറം 2026 സംഘടിപ്പിച്ചു
Next article‘മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Leave a Reply