Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി...

ക്നാനായക്കാരുടെ സ്നേഹസംഗമത്തിനായി ക്നായിത്തൊമ്മൻ നഗർ ഒരുങ്ങുമ്പോൾ കൺവൻഷൻ വിജയത്തിനായി പൊതു സമ്മേളനത്തിന്റെ അണിയറക്കാർ ഒരു മനസ്സായി എത്തുന്നു

851
0

20 മത് കൺവൻഷന്റെ പൊതുയോഗം ക്നാനായക്കാർക്ക് അഭിമാനമേകുന്ന രീതിയിൽ, പ്രൗഡോജ്ജ്വലമായി നടത്തുന്നതിനുവേണ്ടിയുള്ള കമ്മറ്റിയും പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിയ്ക്കുന്നു. സംഘടനാ ഭാരവാഹികൾ സംഘടനയുടെ നിലപാടുകളെകുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്ന പൊതുയോഗം ലോകമെങ്ങുമുള്ള ക്നാനാനായക്കാർ ആകാംക്ഷയോടെയാണ് വീക്ഷിയ്ക്കാറുള്ളത്. മഹാപ്രസ്ഥാനത്തിന്റെ ഭാരവാഹികൾ കൺവൻഷനിലെത്തുന്ന ആയിരങ്ങളോട് നേരിട്ട് സംവദിയ്ക്കുന്ന മഹാ പൊതുയോഗത്തിന്റെ കൺവീനർ UKKCA ജനറൽസെക്രട്ടറി തന്നെയാണ്. വാർഷിക കൺവൻഷന്റെ വാർഷിക പൊതുയോഗം ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ വാർവിക്ക്ഷയറിലെ സ്റ്റോൺലേ പാർക്കെന്ന ക്നായിത്തൊമ്മൻ നഗറിൽ ആയിരങ്ങളെ സാക്ഷിനിർത്തി നടക്കുമ്പോൾ പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങളായി UKKCA ജനറൽ സെക്രട്ടി സിറിൾ പനങ്കാലയ്ക്കൊപ്പം കൈകോർക്കുന്നവർ പ്രഗൽഭരും പരിചയസമ്പന്നരുമാണ്.

UKKCA മുൻ ജനറൽ സെക്രട്ടറിയും മുൻ അഡ്വൈസറുമായിരുന്ന നോട്ടിംഗ്ഹാം യൂണിറ്റ് അംഗം മാത്തുക്കുട്ടി ആനകുത്തിക്കൽ, UKKCA മുൻ ജനറൽ സെക്രട്ടറിയും മുൻ അഡ്വൈസറുമായിരുന്ന സാജു ലൂക്കോസ് പാണപറമ്പിൽ, കഴിഞ്ഞകൺവൻഷനിലെ അവതാരികയായി തിളങ്ങിയ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗം സോണിയ ലൂബി വെള്ളാപ്പള്ളിൽ, കെൻറ് യൂണിറ്റ് പ്രസിഡൻറ് ജിമ്മി കുന്നശ്ശേരിൽ, മെഡ്വേ യൂണിറ്റ് സെക്രട്ടറി ടോമി പട്യാലിയിൽ, ഈസ്റ്റ് ആംഗ്ലിയ യൂണിറ്റ് പ്രസിഡന്റ് സൈമൺ ജോസഫ്, BCN യൂണിറ്റ് പ്രസിഡൻറ് അനിൽ കോയിത്തറ, നോട്ടിംഗ്ഹാം യൂണിറ്റ് സെക്രട്ടറി അലൻ ജോയി കുന്നംപടവിൽ എന്നിവരാണ് പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Previous articleകുറുപ്പന്തറ: ചമ്പക്കര ചാക്കോ
Next articleഅവിസ്മരണീയമായി മാതാവിനൊപ്പം കാൽവരിയിൽ

Leave a Reply