ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായ് അവധിക്കാല ധ്യാനം ജൂൺ 11 മുതൽ 14 വരെ ഡാളസിൽ ഉള്ള ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു. ഫാ. കെവിൻ മുണ്ടയ്ക്കൽ , ബ്രദർ: റെജി മുട്ടം എന്നിവരുടെ നേതൃത്വത്തിൽ ധ്യാനം നടത്തപ്പെടുന്നത്. ഇതിനോടകം രജിട്രേഷൻ ആരംഭിച്ചു. ഹെസ്കൂൾ വിദ്യാർത്ഥികൾ മുതൽ 25 വയസ്സ് വരെ ഉള്ള ക്നാനായ റീജിയന്റെ വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നുമുളള യുവജനങ്ങൾ ഇതിൽ പങ്കെടുക്കുന്നത്. ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽന്റെയും ഡാളസ് ഇടവക യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജൂൺ 11 വ്യാഴം വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 14 ഞായർ ഉച്ചയ്ക്ക് ധ്യാനം സമാപിക്കും.













