കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ അനൂപ് (എസ്.വി.എം) നിര്യാതയായി. പൂക്കയം ഇടവക ഒറവകുഴിയിൽ പരേതരായ കുരുവിള – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. ചാക്കോച്ചൻ, ബിജു, മിനി, പരേതനായ ജോൺ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം സെൻറ് ആൻസ്, ജ്യോതി ബുക്ക് ഹൌസ്, കിടങ്ങൂർ, കണ്ണങ്കര, കാനംവയൽ, പയ്യാവൂർ, റാണിപുരം, ഉഴവൂർ തിരുബാലനഗർ എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച (30-05-2026), രാവിലെ 9.00 ന് കിടങ്ങൂർ ലിറ്റിൽ ലൂർദ് വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.00 ന് ആരംഭിയ്ക്കും. തുടർന്ന് 3.30 ന് സമാപന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കിടങ്ങൂർ മഠം സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.












