കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. സ്റ്റാനി SVM (78) നിര്യാതയായി. മാറിക ഇടവക തട്ടായത്ത് പരേതരായ ജോസഫ് – അച്ചാമ്മ ദമ്പതികളുടെ മകളാണ്. സി. ലിൻസി SVM, ആലി, പരേതരായ തോമസ്, ചാക്കോച്ചൻ, അന്നക്കുട്ടി, എന്നിവർ സഹോദരങ്ങളാണ്. ഫാ. ബോബി OSH, സി. ജാനി SVM എന്നിവർ സഹോദര മക്കളാണ്. വിസിറ്റേഷൻ ജനറലേറ്റ്, B.C.M.കോളേജ്, കോട്ടയം സെൻറ് ആൻസ് , ഉഴവൂർ കോളേജ്, മടമ്പം, ഉഴവൂർ, പയ്യാവൂർ, കട്ടച്ചിറ, പെരിക്കല്ലൂർ, ഗാന്ധി നഗർ, എന്നിവിടങ്ങളിൽ സിസ്റ്റർ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം 22-05-2026 വെള്ളിയാഴ്ച രാവിലെ 8.30-ന് കിടങ്ങൂർ മോർച്ചറിയിൽ നിന്നും കൊണ്ടുവന്ന് 9.30-ന് ഉഴവൂർ വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30-ന് മഠം ചാപ്പലിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4.00-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ സമാപന ശുശ്രൂഷകളും നടക്കും.











