Home അമേരിക്കൻ വാർത്തകൾ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മദേഴ്‌സ്‌ ഡേ വർണശമ്പളമായി ആഘോഷിച്ചു

ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) മദേഴ്‌സ്‌ ഡേ വർണശമ്പളമായി ആഘോഷിച്ചു

219
0

മെയ് 10 ഞായറാഴ്ച കുർബാനയ്ക് ശേഷം ക്നായി തൊമ്മൻ ഹാളിൽ KCAG മാതൃ ദിനം ആഘോഷിച്ചു. ഹാളിലേക്ക് കടന്നു വന്ന അമ്മമാരെ റോസാ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു. ഷാജൻ പൂവത്തുംമൂട്ടിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിലേക്ക് KCAG സെക്രട്ടറി സിബി മുളയാനിക്കുന്നേൽ എല്ലാവരെയും സ്വാഗതം ചെയ്തു.
KCAG പ്രസിഡന്റ് ജോണി ഇല്ലിക്കാട്ടിൽ തൻ്റെ മദേഴ്‌സ്‌ ഡേ സന്ദേശത്തിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ അമ്മമാർ വഹിയ്കുന്ന പങ്ക് നിർണ്ണായകമാണെന്നും മാതൃത്വം വലിയൊരു ദാനവും അനുഗ്രഹവുമാണെന്നും ഓർമിപ്പിച്ചു. തുടർന്ന് KCYL വൈസ് പ്രെസിഡെന്റ് ജോസഫ് കല്ലടാന്തിയിൽ ഹൃദയസ്പർശിയായ മാതൃദിന സന്ദേശം പങ്കുവെച്ച് അമ്മമാരുടെ സ്നേഹവും കരുതലും അനുസ്മരിപ്പിച്ചു. ഫാ. ജോസഫ് പൊറ്റമ്മേൽ അമ്മമാർക്കായി പ്രാർത്ഥനയും ആശിർവാദവും നൽകി പ്രത്യേക ഉപഹാരങ്ങൾ കൊടുത്തു് ആദരിച്ചു. അമ്മമാരുടെ മമതയും സ്നേഹവും ആഘോഷിയ്ക്കാനും സമൂഹത്തിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ഈ ചടങ്ങു ഒരു സുന്ദര വേദിയായി മാറി. KCAG എക്സിക്യൂട്ടീവ് അംഗങ്ങളായ ജോണി ഇല്ലിക്കാട്ടിൽ, ഡാർലി ഉപ്പൂട്ടിൽ, സിബി മുളയാനിക്കുന്നേൽ, നിഷ പുലിക്കൂട്ടിൽ, എബ്രഹാം കളത്തിൽ എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു. KCAG എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആന്റണി പൂവത്തുംമൂട്ടിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്നേഹ വിരുന്നൊടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

Previous articleKCYL അതിരൂപതാ കലോത്സവത്തിൽ 27 പോയിൻ്റുകളോടുകൂടി കല്ലറ യൂണിറ്റ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
Next articleചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്കൂളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിച്ചു

Leave a Reply