Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA കൺവൻഷന് പൊന്നിൻ പ്രഭയേകി സമുദായ റാലി മനോഹരമാക്കാൻ മികച്ച ടീമുമായി റാലികമ്മിറ്റി:

UKKCA കൺവൻഷന് പൊന്നിൻ പ്രഭയേകി സമുദായ റാലി മനോഹരമാക്കാൻ മികച്ച ടീമുമായി റാലികമ്മിറ്റി:

148
0

ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടലിലെ മണൽത്തരികൾ പോലെയും എണ്ണിത്തീർക്കാനാവാത്ത ജനം ഒഴുകിയെത്തുന്ന അസുലഭവും അഭിമാനാർഹവുമായ കാഴ്ച്ചയാണ് UKKCA കൺവൻഷനിലെ സമുദായ റാലി. ഒരു പോയൻ്റു കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന ഒരു പ്രവാസി നാട്ടിലെ അത്യപൂർവ്വമായ കാഴ്ച്ചയാണ് UKKCA കൺവൻഷനിലെ സമുദായ റാലി. ഓരോ യൂണിറ്റിൻ്റെയും ബാനറിനുകീഴിൽ ക്നാനായ ജനം അണിനിരന്ന് ഒഴുകിയെത്തുന്ന ക്‌നാനായക്കരുത്തിൻ്റെ നേർക്കാഴ്ച്ച വിസ്‌മയത്തിൻ്റെ നറുമലരുകളാണ് വാരി വിതറുന്നത്. ആർത്തിരമ്പുന്ന അലകടൽ പോലെ ക്നാനായ മക്കളുടെ ആവേശം അല തല്ലുന്ന സമുദായ റാലി ഓരോ UKKCA കൺവൻഷൻ്റെയും തിലകക്കുറിയാണ്. 2026 UKKCA കൺവൻഷൻ്റെ റാലി മനോഹരമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ സജ്ജരായികഴിഞ്ഞു. UKKCA ജോയിന്റ് സെക്രട്ടറിയും, Preston യൂണിറ്റ് അംഗവും നിരവധി കൺവൻഷനുകളിൽ റാലിക്കമ്മറ്റി അംഗവുമായിരുന്ന അനൂപ് അലക്‌സാണ് റാലിക്കമ്മറ്റി കൺവീനർ. എഡിൻബറോ യൂണിറ്റിലെ ജിസ്മോൻ മാത്യു മാറികവീട്ടിൽ, മാഞ്ചസ്റ്റർ യൂണിറ്റിലെ സിബി തോപ്പിൽ, ഗ്ലോസ്റ്റർഷയർ യൂണിറ്റിലെ റോബി മേക്കര, കെറ്ററിംഗ് യൂണിറ്റിലെ ജിത്തു കവലക്കൽ, ബർമിംഗ്ഹാം യൂണിറ്റിലെ സാൻ്റോ ജേക്കബ്ബ്, വിഗൻ യൂണിറ്റിലെ ജോബി ലൂക്കോസ്, പ്രസ്‌റ്റൻ യൂണിറ്റിലെ സൈനി ആനന്ദ്, BCN യൂണിറ്റിലെ ഷാൻ്റു ജോസഫ്, പ്രസ്‌റ്റൺ യൂണിറ്റിലെ ബിനു തോമസ്, മാഞ്ചസ്റ്റർ യൂണിറ്റിലെ ഷാജു കുടിലിൽ എന്നിവരാണ് റാലിക്കമ്മറ്റിയംഗങ്ങൾ.

മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ പല വിഭാഗങ്ങളായി തിരിച്ച് എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. ഓരോ വിഭാഗത്തിലേയും വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസുമാണ് സമ്മാനമായി ലഭിയ്ക്കുന്നത്.
കൺവൻഷൻ്റെ ആപ്തവാക്യം റാലിയിൽ പ്രതിഫലിപ്പിയ്ക്കുന്നത്, യൂണിറ്റിലെ അംഗസംഖ്യയ്ക്ക് ആനുപാതികമായ അംഗങ്ങളുടെ പങ്കാളിത്തം, റാലിയിൽ പങ്കെടുക്കുന്ന യൂണിറ്റ് അംഗങ്ങളുടെ ഒരേ രീതിയിലുള്ള വസ്‌ത്രധാരണം, അച്ചടക്കത്തോടെയും കൃത്യമായ അകലം പാലിച്ചുമുള്ള പങ്കാളിത്തം, എന്നീ കാര്യങ്ങൾ മത്‌സരത്തിൽ കൂടുതൽ പോയിന്റുകൾ നേടാൻ സഹായകമാവും. റാലി തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് യൂണിറ്റുകളുടെ പേരുകൾ എഴുതിയ ബോർഡിനു പിന്നിൽ യൂണിറ്റ് അംഗങ്ങൾ അണിനിരക്കേണ്ടതും റാലിയിൽ ഉടനീളം റാലിക്കമ്മറ്റിയംഗങ്ങളുടെ നിർദ്ദേശങ്ങൾ പാലിയ്ക്കേണ്ടതുമാണ്.

മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA

Previous articleഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു
Next articleകാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു

Leave a Reply