Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു

കാരിത്താസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു

354
0

​കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി & ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ റവ. മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർമാർ, മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ. എബ്രഹാം, സി.ഒ.ഒ ഡോ. അജിത് വേണുഗോപാലൻ, ചീഫ് നഴ്സിംഗ് ഓഫീസർ റവ. സിസ്റ്റർ ഷിജി ജോസ്, ഡോ. ശ്രീനാഥ് ആർ, ഡോ. അജീഷ് ടി, ഡോ. ഷീല മേരി വർഗീസ്, ഡോ. ജിജുൻ എം ഇഗ്നേഷ്യസ്, ഡോ. ടോം തോമസ് കാട്ടൂർ എന്നിവർ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 0481 279 0025 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous articleUKKCA കൺവൻഷന് പൊന്നിൻ പ്രഭയേകി സമുദായ റാലി മനോഹരമാക്കാൻ മികച്ച ടീമുമായി റാലികമ്മിറ്റി:
Next articleകുറുപ്പന്തറ: പുല്ലാട്ട്‌ ജോസ്‌ എബ്രാഹം

Leave a Reply