Home അമേരിക്കൻ വാർത്തകൾ ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

393
0

ഹൂസ്റ്റൺ, മിസ്സോറി സിറ്റി: മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ മാതൃദിനം (Mother’s Day) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മേയ് 10 ഞായറാഴ്ച ദൈവാലയത്തിൽ നടന്ന ഭക്തിനിർഭരമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം അമ്മമാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബത്തിന്റെയും സഭയുടെയും അടിസ്ഥാന ശിലകളായ അമ്മമാർക്ക് വൈദികർ മാതൃദിന ഉപഹാരങ്ങൾ കൈമാറി. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ അമ്മമാരെ ആദരിക്കേണ്ടത് വിശ്വാസസമൂഹത്തിന്റെ കടമയാണെന്ന് വൈദികർ തങ്ങളുടെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഇടവക ട്രസ്റ്റിമാരായ സജി മരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, ജിജോ വട്ടമറ്റം, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ ലിസിൻ SJC, ബിബി തെക്കനാട്ട് എന്നിവരും പാരിഷ് കൗൺസിൽ അംഗങ്ങളും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ഭാരവാഹികളുടെ സജീവ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

ഇടവകയിലെ സീനിയർ മിനിസ്ട്രി അംഗങ്ങളായ മാത്യു തറയിൽ, ജോസ് തറയിൽ, തോമസ് കണിച്ചാട്ടുതറ, സെലിൻ പച്ചിക്കര, ജിജി കുളക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ശേഷം നടന്ന ലഘുഭക്ഷണ വിതരണത്തിന് സീനിയർ മിനിസ്ട്രി അംഗങ്ങൾ നേതൃത്വം നൽകി. ഹൂസ്റ്റണിലെ ക്നാനായ സമൂഹത്തിന്റെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു പള്ളി ഹാളിൽ നടന്ന ഈ ആഘോഷങ്ങൾ. മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈ മാതൃദിന ആഘോഷം, ഇടവകയുടെ ആത്മീയവും സാമൂഹികവുമായ ഒത്തുചേരലിന്റെ മറ്റൊരു നാഴികക്കല്ലായി മാറി. കുടുംബത്തിന്റെയും സഭയുടെയും ഐക്യത്തിന് കരുത്തേകുന്ന എല്ലാ അമ്മമാർക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

ബിബി തെക്കനാട്ട്

Previous articleവെളിയനാട്: കോയിക്കല്‍ (19ല്‍) മത്തായി ജോസഫ് | Live Funeral Telecast Available
Next articleUKKCA കൺവൻഷന് പൊന്നിൻ പ്രഭയേകി സമുദായ റാലി മനോഹരമാക്കാൻ മികച്ച ടീമുമായി റാലികമ്മിറ്റി:

LEAVE A REPLY