കോട്ടയം അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിലെ ഒരു നോവിസിന്റെ സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും ഒരു ജൂണിയര്‍ സിസ്റ്ററിന്റെ നിത്യവ്രതവാഗ്ദാനവും 2026 മെയ് 1-ാം തിയതി രാവിലെ 10.30 ന് കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. തിരുഹൃദയദാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍ osh വചനസന്ദേശം നടത്തി.
സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തിയ സി. ഡെല്‍ന ബിജു മൂന്തോട്ടില്‍ മൈക്കിള്‍ഗിരി.
നിത്യവ്രതവാഗ്ദാനം നടത്തിയ സി. ഡജി കാരക്കല്‍ പെരിക്കല്ലൂര്‍.











