പ്രെസ്റ്റൺ: പ്രെസ്റ്റൺ ക്നാനായ കാത്തലിക് അസോസിയേഷന്റെ (PKCA) 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും UKKCA ഭാരവാഹികൾക്കുള്ള സ്വീകരണവും ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് മെയ് 1-ന് പ്രൗഢമായി നടന്നു. ജപമാലയോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി. അൻഷില ജോമി സ്വാഗതം ആശംസിച്ചു. PKCA പ്രസിഡന്റ് ശ്രീ. ബിജു സൈമൺ അധ്യക്ഷത വഹിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സമുദായത്തിലെ നവ എഴുത്തുകാരൻ ശ്രീ. ജേക്കബ് കരികുളത്തിന്റെ ആദ്യ പുസ്തകം ‘നോക്കൂ ഞാൻ ഇവിടെയാണ്’ യുകെയിൽ പ്രകാശനം ചെയ്തു. UKKCA പ്രസിഡന്റ് ശ്രീ. മാതുക്കുട്ടി ആനക്കുത്തികൽ മൊമെന്റോ സമ്മാനിച്ചും, സെക്രട്ടറി ശ്രീ. ജോബി ജോസഫ് പൊന്നാട അണിയിച്ചും അദ്ദേഹത്തെ ആദരിച്ചു. പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച മാർഗംകളി അരങ്ങേറ്റം പരിപാടിയുടെ പ്രധാന ആകർഷണമായി. UKKCA ഭാരവാഹി ശ്രീമതി. ലീനുമോൾ ചാക്കോ ആശംസ പ്രസംഗം നടത്തി. UKKCA ജോയിന്റ് സെക്രട്ടറി ശ്രീ. അനൂപ് അലക്സ് നന്ദി അർപ്പിച്ചു. DJ-യും വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയും പരിപാടികൾ സമാപിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തം ആഘോഷത്തിന് മിഴിവേകി.
ബിബിൻ കാലായിൽ
സെക്രട്ടറി -PKCA











