Home അമേരിക്കൻ വാർത്തകൾ കരുണയും പങ്കിടലും ഒരുമിപ്പിച്ച “Hands of Mercy” ഫുഡ് ഡ്രൈവ് വിജയകരമായി സമാപിച്ചു.

കരുണയും പങ്കിടലും ഒരുമിപ്പിച്ച “Hands of Mercy” ഫുഡ് ഡ്രൈവ് വിജയകരമായി സമാപിച്ചു.

99
0

ചിക്കാഗോ: കരുണയും പങ്കിടലും ലക്ഷ്യമാക്കി സംഘടിപ്പിച്ച “Hands of Mercy” ഫുഡ് ഡ്രൈവ് ഏപ്രിൽ 19-ന് ചിക്കാഗോയിൽ വിജയകരമായി സമാപിച്ചു. Divine Mercy ഞായറാഴ്ച ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ആരംഭിച്ച ഈ സംരംഭം മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
Uncle Pete’s Brown Bag Ministry (UPM) യുമായി സഹകരിച്ച് നടത്തിയ ഫുഡ് ഡ്രൈവിലൂടെ ശേഖരിച്ച ഭക്ഷണപ്പൊതികൾ ചിക്കാഗോയിലെ ഫ്രാൻസിസ്കൻ ഔട്ട്‌റീച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണമായി വിതരണം ചെയ്തു. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തം മൂലം പ്രതീക്ഷിച്ചതിലും കൂടുതലായ ബ്രൗൺ ബാഗ് ഭക്ഷണപ്പൊതികൾ ശേഖരിക്കാൻ സാധിച്ചു. രണ്ട് മീറ്റ് സാൻഡ്വിച്ച്, വേവിച്ച മുട്ട, പഴം, വെള്ളം, സ്നാക്കുകൾ എന്നിവ അടങ്ങിയ ഭക്ഷണപ്പൊതികൾ UPMയുടെ വിതരണ ശൃംഖലയിലൂടെ വിവിധ ഫുഡ് പാൻട്രികൾ, സൂപ്പ് കിച്ചണുകൾ, ഷെൽട്ടറുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലുള്ള സിഎംഎൽ യൂണിറ്റ് നടത്തിയ ഈ “Hands of Mercy” ഫുഡ് ഡ്രൈവ്, ഇടവകയിലെ മറ്റ് മിനിസ്ട്രികൾക്കും ഭാവിയിൽ സമാനമായ കാരുണ്യ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രചോദനമായി മാറി. Divine Mercy ഞായറാഴ്ച ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ബോധവത്കരണ പ്രവർത്തനങ്ങളും ബ്രൗൺ ബാഗ് വിതരണവും ഈ സംരംഭത്തിന് കൂടുതൽ വിപുലമായ പിന്തുണ നേടിക്കൊടുത്തു. ഈ പ്രവർത്തനത്തിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച മിഷൻ ലീഗ് ഭാരവാഹികൾ, വിശക്കുന്നവർക്കായി കരുണയുടെ കൈകൾ നീട്ടിയ എല്ലാ ഇടവകാംഗങ്ങൾക്കും നന്ദി അറിയിച്ചു. “Hands of Mercy” എന്ന പേരിൽ സൂചിപ്പിക്കുന്നതുപോലെ, സമൂഹത്തിലേക്ക് കരുണയും സേവനവും എത്തിക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമായതായി സംഘാടകർ വ്യക്തമാക്കി.

Previous articleകെ.സി.എസ് ചിക്കാഗോയുടെ ആദ്യ ഇൻഡോർ പിക്കിള്ബോൾ ടൂർണമെന്റ് വൻ വിജയം
Next articleഅമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു

Leave a Reply