Home ഇന്ത്യൻ വാർത്തകൾ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം

514
0

കോട്ടയം: ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായർ മുതൽ ആരംഭിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 29 ഓശാന ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക്ക് ആരംഭിക്കും. ഏപ്രിൽ 2 പെസഹാ വ്യാഴാഴ്ചത്തെ കാലു കഴുകൽ ശുശ്രൂഷ രാവിലെ 6.30 ന് ആരംഭിക്കും തുടർന്ന് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകിട്ട് 4 മണിക്കു സമാപിക്കും. ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. ദുഃഖ ശനിയുടെ ശുശ്രൂഷകൾ രാവിലെ 6. 15 നായിരിക്കും. ഈസ്റ്റർ ശുശ്രൂഷകൾ രാവിലെ 5.00 മണിയ്ക്കു നടത്തപ്പെടും. ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് 7 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 30,31 ഏപ്രിൽ 1 തീയതികളിലായി വൈകുന്നേരം 5.30 മുതൽ 8 മണി വരെ നോമ്പുകാല ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ഫാ. സിറിൽ ജോൺ ഇടമന എസ്.ഡി.ബി ധ്യാന ചിന്തകൾപങ്കുവയ്ക്കും. ഏപ്രിൽ 1, 4 തീയതികളിൽ രാവിലെ 9 മണിമുതൽ 12 മണി വരെയും വൈകിട്ട് 3.00 മണി മുതൽ 6.00 മണിവരെയും കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ തോമസ് ആദോപ്പിള്ളിൽ അറിയിച്ചു.

Previous articleബി.സി.എം കോളേജില്‍ സമ്മര്‍ സ്‌കൂള്‍
Next articleകണ്ണങ്കര : നെല്ലിശ്ശേരിൽ (മാപ്പിളവെളി) അന്നമ്മ സൈമൺ (മങ്ക) | Live Funeral Telecast Available

Leave a Reply