കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസറിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന കാൻസർ രോഗത്തിനെതിരെ ജനങ്ങളിൽ അവബോധം ജനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാരിത്താസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അവബോധ സെമിനാർ ഒരുക്കുന്നതിനൊപ്പം മാമോഗ്രാം പോലെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തി പ്രാരംഭ ദിശയിൽ തന്നെ രോഗ നിർണയം നടത്തി ചികിത്സ ഉറപ്പു വരുത്തുന്നു. ചക്കുപള്ളം പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്‌ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി റോയി നിർവഹിച്ചു. ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാത്തിമമാതാ ചർച്ച് വികാരി ഇൻ ചാർജ് ഫാ. അഖിൽ വട്ടപ്പറമ്പിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അപ്പുക്കുട്ടൻ പി ആർ, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ബൈജു, ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു വട്ടോത്ത്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, അനിമേറ്റർ എൽസമ്മ തോമസ്, ഉഷ ഗോപി, ലിസി ജോസ്, സുജാത ഇ കെ, എന്നിവർ പ്രസംഗിച്ചു. കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സീനിയർ സ്പെഷ്യലിസ്റ് ഡോ. ജോസ് ജോം തോമസ് അവബോധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തന ഗ്രാമങ്ങളായ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു











