കടുത്തുരുത്തി: കെ.സി.ബി.സി മദ്യ – ലഹരി വിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറൻസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി ഫൊറോനയുടെ കീഴിൽ വരുന്ന ഇടവകകളിലെ ലഹരി വിരുദ്ധ പ്രവർത്തകരുടെ കൂട്ടായ്മ കടുത്തുരുത്തി ഫൊറോന പള്ളിയിൽ വെച്ച് നടത്തി. പ്രസ്തുത സംഗമത്തിൽ വെച്ച് അതിരൂപതാ തല മദ്യ-ലഹരി വിരുദ്ധ ഞായർ ആചാരണം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രവർത്തകരോട് ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്ക്കെതിരെ നിരന്തരം പോരാടനം എന്ന് ആഹ്വാനം ചെയ്തു. അതിരുപതാ ചെയർമാൻ റവ ഫാ മാത്യു കുഴിപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ഫൊറോന പള്ളി വികാരി റവ ഫാ ജോൺസൻ നീലനിരപ്പേൽ, റവ ഫാ ജിബിൻ താഴത്തുവെട്ടത്ത്, അതിരൂപത പ്രസിഡന്റ് ജോസ്‌മോൻ പുഴക്കരോട്ട്, സെക്രട്ടറി ജിയോ കുന്നശ്ശേരി,കമ്മീഷൻ അംഗങ്ങളായ ശ്രീ ടോമി പൊട്ടൻകുഴിയിൽ, സിസ്റ്റർ റീത്ത, സിസ്റ്റർ ലിസ്നാ, രാജു പിറവം, കുഞ്ഞുമോൻ മലയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.രാജേഷ് സെമിനാർ നയിച്ചു.
Home ഇന്ത്യൻ വാർത്തകൾ ദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്ക്കെതിരെ നിരന്തരം പോരാടണം: മാർ മാത്യു മൂലക്കാട്ട്











