കോട്ടയം: കെ.സി.ബി.സി സെപ്റ്റംബര്‍ 27ന് നടത്തിയ ലോഗോസ് ക്വിസില്‍ കോട്ടയം അതിരൂപതയില്‍ രണ്ടു പേര്‍ക്ക് നൂറുമാര്‍ക്ക് വീതം ലഭിച്ചു. ഏച്ചോം ഇടവകയിലെ ജിനുമോള്‍ അന്‍ഷു ചെന്നാലിക്കുന്നേല്‍, ചുള്ളിയോട് ഇടവകയിലെ സുജ ജോയ് അഞ്ചംകുന്നത്ത് എന്നിവരാണ് നൂറുമാര്‍ക്ക് ലഭിച്ച് ഒന്നാംസ്ഥാനം നേടിയത്. സി. ശരണ്യ എസ്.വി.എം (പൂഴിക്കോല്‍), മേഴ്സി ജോയി കൊട്ടുപ്പള്ളില്‍ രാജപുരം എന്നിവര്‍ 99 മാര്‍ക്ക് വീതം നേടി രണ്ടാം സ്ഥാനത്തിനര്‍ഹരായി. മിനി ജോസ് ആലയ്ക്കല്‍ അട്ടപ്പാടി, ബീന തമ്പി വിരുത്തക്കുളങ്ങര കല്ലറ പുത്തന്‍പള്ളി എന്നിവര്‍ 98 മാര്‍ക്ക് നേടി മൂന്നാംസ്ഥാനം നേടി.











