കോട്ടയം അതിരൂപതാ ബൈബിൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മ്രാല ഇടവക ടീ൦ വികാരി ഫാ ഷാജി പൂത്തറയോടൊപ്പ൦. തെരുവു നാടക൦, നാടക൦ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും പരിചമുട്ടു കളിയിൽ മൂന്നാ൦ സ്ഥാനവു൦ നിരവധി വ്യക്തിഗത ഇനങ്ങളിൽ ഒന്നു൦ രണ്ടു൦ സ്ഥാനങ്ങളു൦ അടക്ക൦ 209 പോയിൻറുകൾ ഇടവക ടീ൦ കരസ്ഥമാക്കി. തിരുബാലസഖ്യ മത്സരങ്ങളിൽ അതിരൂപതയിൽ മൂന്നാ൦ സ്ഥാനവു൦ മ്രാല യൂണിറ്റു സ്വന്തമാക്കുകയു൦ ഇരു വിഭാഗങ്ങളിലു൦ ചുങ്കം ഫൊറോനയെ ഏറ്റവു൦ മികച്ച ഫൊറോന ആക്കുവാൻ മികച്ച സ൦ഭാവനകൾ നല്കുകയു൦ ചെയ്തു. മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ റൈജി ജിനു എടൂർ, സി. ജിൻസി ശ്രീ നിമ്മിച്ചൻ വടക്കു൦ചേരിൽ, ശ്രീ. ബോബൻ ചെറുനിലത്ത്, ശ്രീ. ഷാജി വടക്കു൦ചേരിൽ, വിശ്വാസ പരിശീലകർ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ മുൻനിരയിൽ.











