Home ഇന്ത്യൻ വാർത്തകൾ ലൂക്കോസ് തോമസ് തോട്ടുങ്കൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേക്ക്

ലൂക്കോസ് തോമസ് തോട്ടുങ്കൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേക്ക്

891
0
Screenshot

ലൂക്കോസ് തോമസ് തോട്ടുങ്കൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേക്ക്

കോട്ടയം: ദീർഘകാല രാഷ്ട്രീയ-സാമൂഹിക പ്രവർത്തന പരിചയമുള്ള കോൺഗ്രസ് നേതാവ് ലൂക്കോസ് തോമസ് തോട്ടുങ്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക്.

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ , 15 വർഷത്തോളം നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൈപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ദീർഘകാലം പാടശേഖര സമിതിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സജീവ കർഷകനായ ലൂക്കോസ് തോമസ് കർഷക മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ്.

പാർലമെന്ററി രംഗത്തും സംഘടനാപരമായ പ്രവർത്തനങ്ങളിലും സമൃദ്ധമായ അനുഭവസമ്പത്തുള്ള അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതോടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുമെന്നാണു നേതാക്കൾ വിലയിരുത്തുന്നത്.

Previous articleKCYL കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരീക്ഷ ഒരുക്ക പ്രാർത്ഥന സംഘടിപ്പിച്ചു
Next articleക്നാനായ കാത്തലിക്‌ അസോസിയേഷൻ ഓഫ് ന്യൂസിലാന്റ് | അന്താരാഷ്ട്ര വടംവലി ‘പോരാട്ടം സീസൺ 2’ | LIVE ON KVTV

Leave a Reply