Home ഇന്ത്യൻ വാർത്തകൾ KCYL കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരീക്ഷ ഒരുക്ക പ്രാർത്ഥന സംഘടിപ്പിച്ചു

KCYL കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരീക്ഷ ഒരുക്ക പ്രാർത്ഥന സംഘടിപ്പിച്ചു

287
0

KCYL കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കല്ലറ പഴയ പള്ളിയിൽ വച്ച് വാർഷിക പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരീക്ഷ ഒരുക്ക പ്രാർത്ഥന നടത്തി. പരീക്ഷകൾക്കായി ആത്മീയവും ഭൗതികവുമായി ഒരുങ്ങേണ്ടതിന്റെ പ്രാധാന്യവും അതിനായുള്ള വിവിധ മാർഗങ്ങളെയും പറ്റി വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും തുടർന്ന് പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് വിദ്യാർത്ഥികളെ സമർപ്പിച്ച് പ്രാർത്ഥിക്കുകയും, പഠനോപകരണങ്ങൾ വെഞ്ചിരിക്കുകയും ചെയ്തു. കർമ്മങ്ങൾക്ക് KCYL കോട്ടയം അതിരൂപതാ ചാപ്ലയിൻ റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ കാർമികത്വം വഹിച്ചു. വികാരി ഫാ. പ്രിൻസ് മുളകുമറ്റത്തിൽ, അസി. വികാരി ഫാ. ജോബി കാച്ചനോലിക്കൽ, അഡ്വൈസർ സിസ്റ്റർ ഡാനിയ SVM മറ്റ് ഭാരവാഹികൾ എന്നിവർ വേണ്ട ക്രമീകരണങ്ങൾ നടത്തി.

Previous articleഡാളസ് ഇടവക നോമ്പുകാല വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ
Next articleലൂക്കോസ് തോമസ് തോട്ടുങ്കൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേക്ക്

Leave a Reply