Home അമേരിക്കൻ വാർത്തകൾ “മുറ്റത്തെ മുല്ല” സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി

“മുറ്റത്തെ മുല്ല” സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി

158
0

ഡാളസ് ക്രിസ്തുരാജന്‍ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ “ജോയ്” മിനിസ്ട്രിയുടെ നേതൃത്വത്തിൽ “മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരുപാടികളോടെ നടത്തപെട്ടു. സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടുകയും ചെയിതു . “മുറ്റത്തെ മുല്ല ” സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്ത് മുതിർന്നവർക്ക് സെമിനാർ നടത്തി. പ്രസിഡന്റ് തിയോഫിൽ ചാമക്കാല കർമ്മ പരുപാടികൾ പ്രത്യേകം അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങൾ ആയ തോമസ്സ് ചാമക്കാല, ജോയി വരകാലായിൽ, അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകി . ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരുപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി അംഗങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ പഴയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ഇന്നേ ദിവസം ആദരിച്ചു .
“മുറ്റത്തെ മുല്ലയ്ക്ക് ” മണമുണ്ട് എന്ന് സീനിയർ ജീവിതം വഴി തെളിയിക്കാനുളള കരുത്തേകുക എന്നതാണ് ഈ ഒത്ത് ചേരൽ വഴി ലക്ഷ്യഒ വെച്ചത് .തുടർന്നു ഹാപ്പി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നു നടന്നു.

Previous articleചെറുകര: മുണ്ടന്താനത്ത് പീലി അബ്രാഹം
Next articleകൈപ്പുഴ: കൊച്ചുപുത്തന്‍പുരയ്ക്കല്‍ ബേബി എബ്രാഹം | Live Funeral Telecast Available

Leave a Reply