Home നിര്യാതരായി ഹ്യൂസ്റ്റണ്‍: ഉഴവൂർ എടാട്ടുകുന്നേൽ സ്റ്റീഫൻ | Live Wake & Funeral Service Available

ഹ്യൂസ്റ്റണ്‍: ഉഴവൂർ എടാട്ടുകുന്നേൽ സ്റ്റീഫൻ | Live Wake & Funeral Service Available

632
0

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിൽ നിര്യാതനായ ഉഴവൂർ എടാട്ടുകുന്നേൽ സ്റ്റീഫന്റെ (88) സംസ്ക്കാര ചടങ്ങുകൾ മാർച്ച് 6, 7 (വെള്ളി,ശനി) തീയതികളിൽ നടത്തപ്പെടും. മാർച്ച് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെൻ്ററിൽ പൊതുദർശനം. മാർച്ച് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ ഹൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകൾക്കും ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

മാതാപിതാക്കൾ: ഉഴവൂർ എടാട്ടുകുന്നേൽ പരേതരായ മാത്യു & മറിയം. ഭാര്യ: മറിയാമ്മ ഉഴവൂർ പാലക്കുന്നേൽ കുടുംബാംഗം. മക്കൾ: മീനു & റെജി ( മേലേത്ത് – കല്ലിശ്ശേരി), രാജു & അനില ( വടുതല – കൂടല്ലൂർ ), റെജി & ജീന ( വടക്കേടം – നീണ്ടൂർ). കൊച്ചുമക്കൾ : കിംബർലി & എവൻ, മൈക്കിൾ, അൻജലീന, ഏരൺ, അലാന, നയോമി, എൽസ, റീസ്. സഹോദരങ്ങൾ: പരേതരായ അന്നമ്മ കരനാട്ട്, തോമസ് എടാട്ടുകുന്നേൽ, മത്തായി എടാട്ടുകുന്നേൽ, ലൂക്ക എടാട്ടുകുന്നേൽ, മറിയാമ്മ മാത്യു മാവേലിൽ, ജോൺ എടാട്ടുകുന്നേൽ.

Previous articleന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ | Live Funeral Telecast Available
Next articleഹൂസ്റ്റൺ കെ.സി.എസ് ഉദ്ഘാടനവും ക്നായി തൊമ്മൻ ഡേ ആഘോഷവും അവിസ്മരണീയമായി

Leave a Reply