Home അമേരിക്കൻ വാർത്തകൾ ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം മാർച്ച് 8 ന്

ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം മാർച്ച് 8 ന്

298
0

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വീമൺസ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ വനിതാ ദിനാഘോഷം വിപുലമായ പരുപാടികളോടെ മാർച്ച് 8 ഞായറാഴ്ച നടത്തപ്പെടും. അന്നേ ദിവസം വനിതകൾ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി. അമ്മയ്ക്ക് കാഴ്ച സമർപണം നടത്തപ്പെടും തുടർന്ന് ഉടവകയിലെ ഏറ്റവും മുതിർന്ന വനിതയെ പ്രത്യേകം ആദരിക്കും. അന്നേ ദീവസം വനിതകൾക് മെന്റൽ ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഷൈനി അബ്രാഹം നിരപ്പേൽ സെമിനാർ നയിക്കും. വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക്കായി വിവിധ മത്സരങ്ങളും നടതപ്പെടും. നോമ്പുകാല ചൈതന്യത്തിൽ മീഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായി സഹകരിച്ച് പാവപെട്ടവർക്ക് വേണ്ട അവിശ്യ സാധനങ്ങൾ ശേഖരിച്ച് അവർക്കായി വനിതാദിനത്തിൽ നൽകുന്നു. വിമൺസ് മിനിസട്രി പ്രസിഡന്റ് സിൽവി നടക്കുഴയ്ക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആൽഫി പവ്വത്തേൽ, ജോസി ക്ളാക്കിൽ, റാണി ചോരത്ത്, അനില പാലുത്തറ, ജോമിനി ചാമക്കാല, ജെസിൽ മാങ്ങാച്ചാലിൽ, ജോതിസ് കരിങ്ങനാത്ത്, മാത്യു പ്ളാക്കാട്ടിൽ, റ്റീന കുഴിപ്പിൽ, സിസ്റ്റർ അഡ്വൈസർ സി. സബിത എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Previous articleസീനിയർ മിനിസ്ട്രി ഫൊറോനാ സംഗമം ശ്രദ്ധേയമായി
Next articleന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ | Live Funeral Telecast Available

Leave a Reply