കോട്ടയം: ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കും എന്ന് പറഞ്ഞ് ഭരണത്തില്‍ കയറിയ ഈ സര്‍ക്കാര്‍ സാമ്പത്തിക നേട്ടത്തിനായി ബാറുകളുടെയും ബിവറേജു കളുടെയും എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് മദ്യം സുലഭമായി ലഭിക്കാനുള്ള എല്ലാം മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നതായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിതാവ്. വില്പനയ്ക്ക് സമയം നീട്ടി കൊടുക്കുകയും മെട്രോ സ്റ്റേഷനുകളില്‍ മദ്യ വില്‍പ്പന തുടങ്ങുകയും ചെയ്ത് മദ്യപാനികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി കൊടുക്കുന്നതുകൊണ്ട് നാട്ടില്‍ അരാജകത്വം ഉണ്ടാവുകയും കുടുംബങ്ങളില്‍ സമാധാനം ഇല്ലാതായി തീരുകയും പട്ടിണി ഉണ്ടാവുകയും ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തും പോലും മനുഷ്യനെ വെല്ലു വിളിക്കുന്ന ഈ മദ്യനയം കൊണ്ടുവന്നത് മദ്യവ്യവസായികളെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ ആണ്. എത്രയും പെട്ടെന്ന് ഈ മദ്യനയം പിന്‍വലിക്കണമെന്ന് മാര്‍ മാത്യു മൂലക്കട്ട് ആവശ്യപ്പെട്ടു. കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ മാത്യു കുഴുപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ കൂടിയ യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി . അതിരൂപത പ്രസിഡന്‍്റ് ജോസ്മോന്‍ പുഴക്കരോട്ട്, സെക്രട്ടറി ജിയോ കുന്നശ്ശേരി, ട്രഷറര്‍ തോമസ് വിളക്കുമരക്കായല്‍ചിറയില്‍, സിസ്റ്റര്‍ ആനിമേറ്റര്‍ സി: ലിസ്ന, സി. സോണിയ, ടോമി പൊട്ടന്‍കുളം, രാജു പിറവം എന്നിവര്‍ പ്രസംഗിച്ചു.
Home ഇന്ത്യൻ വാർത്തകൾ മദ്യശാലകളുടെ സമയം നീട്ടി കൊടുക്കുവാനും മെട്രോ സ്റ്റേഷനുകളില്‍ മദ്യവില്പന തുടങ്ങുവാനുമുള്ള നീക്കം പിന്‍വലിക്കണം: മാര്‍ മാത്യു...











