ബ്രസൽസ്സ്: ബെൽജിയം ക്നാനായ കുടിയേറ്റ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂടാരയോഗ അടിസ്ഥാനത്തിൽ വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരമ്പരാഗതവും ആകർഷണിയവുമായ മത്സരങ്ങളാണ് നടത്തപ്പെട്ടത്. കായിക ദിനാചരണം ഫാ.ബിബിൻ കണ്ടോത്ത് ഉത്ഘാടനം ചെയ്യുകയും, കിട്ടിയേറ്റം പ്രസിഡന്റ് ശ്രി. ജോസഫ് മാത്യൂ കൊടിയന്തറ ദീപശിഖ തെളിയിച്ച് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ വി. പത്താം പിയുസ്സ് കൺവിനർ ശ്രി. ലിജോ ജേക്കപ്പിന് കൈമാറികൊണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.



ദിനാചരണത്തിന്റെ ഭാഗമായി കൂടാരയോഗടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി കിടിയേറ്റം ഭാരവാഹികളാ ശ്രി.ജോസഫ് മാത്യും, ശ്രീമതി. സുസ്മി, ടോണി, ശ്രീമതി. പ്രിതി ജോതിഷ്, ശ്രീമതി. അനിജാ ലിജോ, ശ്രി. അബ്രഹാം തോമസ്, ശ്രീമതി. നിമിഷജിന്റൊ, കൂടാതെ ശ്രി. ജെയിംസ്സ് ജോയി, ജിൻഞ്ചു അജീഷ് നേതൃത്വംനൽകുന്ന സ്പോർട്സ് കമ്മറ്റിഅംഗങ്ങൾ, ശ്രി. ഷിബിൻ സ്റ്റാൻലി നേതൃത്വം നൽകുന്ന ഫിനാൻസ് കമ്മറ്റി, ശ്രീ. സജോമോൻ ജോർജ്ജ് നേതൃത്വംനൽകുന്ന മിഡിയാ കമ്മറ്റി, ശ്രീ ജേക്കബ് നേതൃത്വം നൽകുന്ന രജിസ്ട്രേഷൻ കമ്മറ്റി,ശ്രി. ജോൺസൺ തോമസ് ഉൾപെടുന്ന ഫുഡ്മറ്റി കമ്മറ്റി എന്നിവർ നേതൃത്വം നൽകി. കായികദിനാചരണത്തിൽ 350 ളം വിക്തികളുടെ പങ്കാളിത്തമുണ്ടായിരുന്നു.















