ഉഴവൂർ: സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് ആനിമൂട്ടിലിന്റെയും, കൈക്കാരൻമാരുടേയും, സാമൂഹ്യ കമ്മറ്റിയംഗങ്ങളുടേയും മേൽ നോട്ടത്തിൽ കൈമാരിയേൽ സോജിക്ക് വീട് നിർമ്മിച്ചു നൽകി. വീട് നിർമ്മാണത്തിനായി മുഖ്യ സ്പോൺസറായി 10 ലക്ഷം രൂപ സംഭാവന നൽകിയത് ഫ്രാൻസീസ് കിഴക്കേക്കുറ്റാണ്. വീട് വെഞ്ചരിപ്പ് ചടങ്ങിൽ റവ. ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഡോമിനിക്ക് മഠത്തിൽ കളത്തിൽ സന്നിഹിതനായിരുന്നു. ഫ്രാൻസീസ് കിഴക്കേക്കുറ്റ് പുതിയ വീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറി. ചടങ്ങിൽ കൂടാരയോഗം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സിറിയക്ക് വേലിക്കെട്ടേൽ, കൈക്കാരൻമാരായ സിറിയക്ക് കൂടിയിരിപ്പിൽ, സ്റ്റീഫൻ കുഴിപ്പിള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.











