Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യുകെ ക്നാനായ കാത്തലിക് മിഷൻ വിശുദ്ധ പത്താം പിയൂസിന്റെ ജന്മഗ്രഹത്തിലേക്ക് തീർത്ഥാടനം നടത്തി

യുകെ ക്നാനായ കാത്തലിക് മിഷൻ വിശുദ്ധ പത്താം പിയൂസിന്റെ ജന്മഗ്രഹത്തിലേക്ക് തീർത്ഥാടനം നടത്തി

972
0

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ആഭിമുഖ്യത്തിൽ കോട്ടയം രൂപതാ സ്ഥാപകനായ വിശുദ്ധ പത്താം പിയൂസിന്റെ ജന്മഗ്രഹവും ഇടവക ദേവാലയവും സന്ദർശിച്ചു. ‘ഇൻ യൂണിവേഴ്സി ക്രിസ്റ്റ്യനി’ എന്ന പത്താം പിയൂസ് മാർപ്പാപ്പയുടെ തിരുവെഴുത്തിലൂടെയാണ് സ്വവംശ വിവാഹ നിഷ്ഠ കാത്തു സംരക്ഷിക്കുന്ന തെക്കുംഭാഗക്കാർക്ക് മാത്രമായി കോട്ടയം ആസ്ഥാനമാക്കി ഒരു പ്രത്യേക രൂപത സ്ഥാപിതമായത്. വിശുദ്ധ പത്താം പിയൂസിന്റെ ജന്മഗ്രഹം മ്യൂസിയമായി സംരക്ഷിച്ചിരിക്കുകയാണ്. ഇറ്റലിയിലെ വെനീസിന് സമീപമുള്ള ‘റിസേ’ എന്ന കൊച്ചു ഗ്രാമത്തിലാണ് ബെപ്പി എന്ന് വിളിപ്പേരുള്ള വിശുദ്ധ പത്താം പിയൂസിന്റെ ജനനം. ഏറെ വികാരനിർഭരമായാണ് ഇവിടെ ക്നാനായ തീർത്ഥാടകർ എത്തിയത്.

പ്രാർത്ഥനയ്ക്കുശേഷം ദേവാലയ മുറ്റത്തും, ജന്മഗ്രഹത്തിലും നടവിളിച്ച് സന്തോഷം പങ്കുവച്ചാണ് ക്നാനായ മക്കൾ മടങ്ങിയത്. തീർത്ഥാടനത്തിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റെഴ്സ് ബസലിക്കയിലുള്ള പത്താം പിയൂസിന്റെ അന്ത്യവിശ്രമസ്ഥലവും സന്ദർശിക്കുന്നുണ്ട്. പാദവാ, അസീസി തുടങ്ങിയ പുണ്യ സ്ഥലങ്ങൾ കൂടി സന്ദർശിച്ച ശേഷമാവും തീർത്ഥാടകർ യുകെയിൽ തിരിച്ചെത്തുക. ക്നാനായ കാത്തലിക് മിഷൻ യുകെ ഇദംപ്രഥമമായി നടത്തുന്ന അന്താരാഷ്ട്ര തീർത്ഥാടനത്തിൽ വിവിധ ക്നാനായ മിഷനുകളിൽ അംഗങ്ങളായ അൻപത് പേരാണ് പങ്കെടുക്കുന്നത്. ഫാ. ജോഷി കൂട്ടുങ്കലാണ് തീർത്ഥാടകസംഘത്തെ നയിക്കുന്നത്.

Previous articleകാനഡ ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവകസമൂഹം ദേവാലയ കൂദാശയുടെ ഒന്നാം വാർഷികം ആഘോഷിച്ചു
Next articleഉഴവൂർ കൈമാരിയേൽ സോജിക്ക് വീട് നിർമ്മിച്ചു നൽകി.

Leave a Reply