കടുത്തുരുത്തി: സെന്റ് മേരീസ് വലിയ പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പുറത്ത് നമസ്കാരം നടത്തി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കുവക്കാട്ടില്‍ സന്ദേശം നല്‍കി. പുറത്ത് നമസ്കാരത്തിന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം , ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, ഫാ. സിറിയക്ക് പടപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.













