ശ്രീപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ക്ക് വേണ്ടി ബസോറ 2K26 – മിഷന്‍ ക്വിസ് മത്സരം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. മൂന്നുപേര്‍ അടങ്ങുന്ന ഒമ്പത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ചുള്ളിക്കര, രാജപുരം, പയ്യാവൂര്‍ വലിയപള്ളി, ക്രൈസ്റ്റ് നഗര്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ . ജോസഫ് പണ്ടാരശ്ശേരില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്, സമ്മാനദാനം നിര്‍വഹിച്ചു. വിജയികള്‍ക്ക് യഥാക്രമം 10000,7000,5000, 3000 രൂപയും മറ്റു ടീമുകള്‍ക്ക് 1000 രൂപ പ്രോത്സാഹന സമ്മാനവും നല്കുകയുണ്ടായി. സമാപന സമ്മേളനത്തിന് റീജിയണ്‍ ഡയറക്ടര്‍ ഫാ.സിബിന്‍ കൂട്ടക്കല്ലുങ്കല്‍ സ്വാഗതവും, പ്രസിഡന്റ് ബിനീത് വില്‍സണ്‍ അടിയായിപ്പള്ളില്‍ ആശംസയും, ജനറല്‍ ഓര്‍ഗനൈസര്‍ ശ്രീ. സോനു ജോസഫ് ചെട്ടിക്കത്തോട്ടത്തില്‍ നന്ദിയും അര്‍പ്പിച്ചു. റീജിയണ്‍ വൈസ് ഡയറക്ടര്‍ സി. ക്രിസ്റ്റീന എസ്.വി.എം,വൈസ് പ്രസിഡന്റ് ജോയാ മോള്‍ ടി. ബേബി തടത്തില്‍, സെക്രട്ടറി ജ്വാല മരിയ സിറിയക് പൂവത്തുംമൂട്ടില്‍, ജോ.സെക്രട്ടറി അഭിഷേക് ബിനോയ് മുല്ലൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണ്‍- ബസോറ 2K26 – മിഷന്‍ ക്വിസ് നടത്തപ്പെട്ടു












