കല്ലറ: സി.സാവിയോ പബ്ലിക് സ്‌കൂളിന്റെ 16 -ാം മത് വാര്‍ഷികാഘോഷം 2026 ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. വാര്‍ഷികാഘോഷം സിനിമാതാരം ശ്രൂതി ലക്ഷ്മി ഉദ്ഘാടനം ചെയ്യും.കല്ലറ സെന്റ് തോമസ് പഴയ പളളി വികാരി റവ.ഫാ പ്രിന്‍സ് മുളകുമറ്റം, റവ.സിസ്റ്റര്‍ റിന്‍സി (എസ്.വി.എം) എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തെ തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
Home ഇന്ത്യൻ വാർത്തകൾ കല്ലറ: സി.സാവിയോ പബ്ലിക് സ്‌കൂളിന്റെ 16 -ാം മത് വാര്‍ഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം












