Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു

120
0

കോട്ടയം അതിരൂപത കെ.സി.വൈ.എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാക്കീല്‍ തീര്‍ത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന് കൈപ്പുഴ ദൈവദാസന്‍ പൂതത്തില്‍ തൊമ്മി അച്ചന്റെ കബറിടത്തിങ്കല്‍നിന്ന് ഇടയ്ക്കാട്ട് ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടത്തിങ്കലേക്ക് നടത്തപ്പെട്ടു. കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് മദര്‍ സി.റൂബി SJC ഏവരെയും സ്വാഗതം ചെയ്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ മാക്കീല്‍ തീര്‍ഥാടനത്തെ പരിചയപ്പെടുത്തുകയും തീര്‍ത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ദൈവദാസന്‍ പൂതത്തില്‍ തൊമ്മി അച്ചനെ പരിചയപ്പെടുത്തിക്കൊണ്ട് സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. അനിത SJC പദയാത്രയ്ക്ക് ആശംസകള്‍ അറിയിച്ചു. ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിനെ പരിചയപ്പെടുത്തി വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് SVM പദയാത്രയ്ക്ക് ആശംസകള്‍ അറിയിച്ചു. കെ.സി.സി പ്രസിഡന്റ് ശ്രീ. ബാബു പറമ്പടത്തുമലയില്‍ ആശംസകള്‍ അറിയിക്കുകയും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു. സി. അനിത എസ്. ജെ. സിയും സി. ഇമ്മാക്കുലേറ്റ് എസ്. വി. എം എന്നിവര്‍ ചേര്‍ന്ന് പദയാത്ര ഫ്‌ലാഗ് ഒഫ് ചെയ്തു. ഉച്ചകഴിഞ്ഞ് 03:30ന് ഇടയ്ക്കാട്ട് ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ കബറിടത്തിങ്കലേക്ക് തീര്‍ത്ഥാടനം എത്തിച്ചേരുകയും തുടര്‍ന്ന് കോട്ടയം അതിരൂപത പ്രോ -പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയോട് കൂടി പദയാത്ര അവസാനിക്കുകയും ചെയ്തു. ഈ യാത്രയില്‍ സിസ്റ്റേഴ്‌സ്, ഡയറക്ടേഴ്‌സ്, അഡൈ്വസേഴ്‌സ് ഉള്‍പ്പെടെ 100 ഓളം യുവജനങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഇടയ്ക്കാട്ട് ഫൊറോന വികാരി റവ ഫാ സൈമണ്‍ പുല്ലാട്ട്, കെ.സി.വൈ.എല്‍ അതിരൂപത സെക്രട്ടറി ചാക്കോ ഷിബു,ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ SJC, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്, ട്രഷറര്‍ ആല്‍ബിന്‍ ബിജു , ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Previous articleUK ക്നാനായ വിമൻസ് ഫോറത്തിന് ന് പുതിയ നേതൃത്വം.
Next articleകോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

Leave a Reply