തെള്ളകം: ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ (ക്നായിതോമ ടവർ) വെഞ്ചരിപ്പു കര്‍മ്മം അതിരൂപത മെത്രാപ്പോലീത്ത അഭി.മാർ മാത്യൂ മൂലക്കാട്ട് നിര്‍വഹിച്ചു. തുടര്‍ന്ന് മന്ദിരത്തിന്റെ ഉദ്ഘാടനവും ഹെഡ് ഓഫീസ് & ബ്രാഞ്ച് ഉദ്ഘാടവും ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ചെയർമാൻ പ്രൊഫ കെ.ജെ ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ ബഹു. കേരള സംസ്ഥാന സഹകരണം,തുറമുഖം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭി. മാർ മാത്യൂ മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണണം നടത്തി. ശ്രീ തിരുവഞ്ചൂർ രാധാക്യഷ്ണൻ MLA, ഫാ.മൈക്കിൾ വെട്ടിക്കാട്ട്, ശ്രീ ഫ്രാൻസിസ് ജോർജ് MP, സ്റ്റീഫൻ ജോർജ് Ex MLA, റവ. ഡോ ബിനു കുന്നത്ത്, ശ്രീ. തോമസ് ചാഴികാടന്‍ Ex MP, ശ്രീ ബിനോയി ഇടയാടിയില്‍, ശ്രീ ബാബു പറമ്പടത്തുമലയില്‍ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാമുദായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ലിസ് ജെയ്മോൻ ജേക്കബ് (മിസ്സ് സൗത്ത് ഇന്ത്യ 2025) നിർവഹിച്ചു.
Home ഇന്ത്യൻ വാർത്തകൾ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം (ക്‌നായിതോമ ടവര്‍) ഉദ്ഘാടനം...











