Home യൂറോപ്പ് | ഗൾഫ് | ഓഷിയാന വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു

വാഴ്‌വ് 2026 സെപ്റ്റംബർ 26-ന് ബെർമിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു

62
0

ക്നാനായ കാത്തലിക് മിഷൻസ് കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, ജനറൽ കൺവീനറായി സാജൻ ഈഴാറാത്തും, ജോയിൻറ് കൺവീനറായി ജിൽസ് നന്ദികാട്ടും വാഴ്‌വ് 2026 -ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നും, മാസ്സ് സെന്ററുകളിൽ നിന്നുമായി ഒട്ടേറെ കുടുംബങ്ങളാണ് മുൻ വർഷങ്ങളിൽ വാഴ്‌വിൽ പങ്കെടുത്തത്. സഭാപിതാക്കൻമാരോടും വൈദികരോടും ചേർന്നു അർപ്പിക്കുന്ന ഭക്തിസാന്ദ്രമായ ദിവ്യബലിയിലും, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടക്കുന്ന പ്രത്യേക സെഷനുകളിലും, നയനമനോഹരമായ കലാപരിപടികളിലും പങ്കെടുക്കുവാൻ യുകെയിലെ എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സെപ്റ്റംബർ 26-ന് നടക്കുന്ന വാഴ്‌വ് 2026-ലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. നിങ്ങളുടെ അവധികൾ ക്രമീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

By – സോജൻ തോമസ്

Previous articleകാരിത്താസ് : കോപ്പുഴയിൽ ഡെയ്‌സി ജോർജ് | Live Funeral Telecast Available
Next articleകെ.കെ.സി.എ ക്രിസ്മസ് പുതുവത്സരാഘോഷവും, വാര്‍ഷിക പൊതുയോഗവും സംയുക്തമായി ആഘോഷിച്ചു

Leave a Reply