കൈപ്പുഴ: 2025 ജനുവരിയിൽ ആരംഭിച്ച ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2026 ജനുവരി 23 ന് നടക്കും. ശതാബ്ദിയോടനുബന്ധിച്ച് 2026 ജനുവരി 21 ന് വൈകുന്നേരം 3.30 ന് പൂർവ അധ്യാപക, അനധ്യാപകർ (സ്മൃതി മധുരം) ഒത്തുകൂടും. അന്നേ ദിവസം 5.30ന് പൂർവ വിദ്യാർഥി (ഒരു വട്ടം കൂടി) സംഗമം നടക്കും. 22 നാണ് സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും. 23 ന് വൈകുന്നേരം ആറിന് ബഹു: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഐ.എ.എസ്.ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൽ അധ്യക്ഷത വഹിക്കും.മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. ജസ്റ്റിസ് ഡോ.സിറിയക് ജോസഫ് മുഖ്യാതിഥിയാരിക്കും. 18 ന് (ഞായർ) വിളംബര വാഹനറാലി നടത്തും. വൈകുന്നേരം നാലിന് സ്കൂൾ മുറ്റത്ത് നിന്ന് റാലി ആരംഭിക്കും. വിദ്യാർഥികളും പൂർവ വിദ്യാർഥികളും റാലിയിൽ പങ്കെടുക്കും.












