തെള്ളകം ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്ക്രഡിറ്റ് സൊസൈറ്റി സ്വന്തം സ്ഥലത്ത് നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്റെ (ക്നായിതോമ ടവർ) ഉദ്ഘാടനവും ഹെഡ് ഓഫീസ് & ബ്രാഞ്ച് ഉദ്ഘാടവും 2026 ജനുവരി 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെടുന്നു. ഉദ്ഘാടന ചടങ്ങുകൾ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രഷണം ചെയ്യുന്നു. ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ചെയർമാൻ പ്രൊഫ കെ.ജെ ജോയി മുപ്രാപ്പള്ളിയുടെ അധ്യക്ഷതയിൽ മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭി.മാർ മാത്യൂ മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണവും, ബഹു.കേരള സംസ്ഥാന സഹകരണം,തുറമുഖം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ മന്ദിര ഉദ്ഘാടനവും നിർവഹിക്കും. ഹെഡ് ഓഫീസ് ഉദ്ഘാടനം ശ്രീ ജോസ് കെ.മാണി MP നിർവഹിക്കും. ബ്രാഞ്ച് പ്രവർത്തന ഉദ്ഘാടനം ശ്രീ തിരുവഞ്ചൂർ രാധാക്യഷ്ണൻ MLA യും. ലോക്കർ ഉദ്ഘാടനം ഫാ മൈക്കിൾ വെട്ടിക്കാട്ടും നിർവഹിക്കും. ശ്രീ ഫ്രാൻസിസ് ജോർജ് MP സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റീഫൻ ജോർജ് Ex MLA മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാമൂഹ്യ
സാമുദായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ആശംസകൾ നേർന്ന് സംസാരിക്കും. ചടങ്ങിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് ലിസ് ജെയ്മോൻ ജേക്കബ് (മിസ്സ് സൗത്ത് ഇന്ത്യ 2025) നിർവഹിക്കും.
Home ഇന്ത്യൻ വാർത്തകൾ ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി | ക്‌നായിതോമ ടവര്‍ ഉദ്ഘാടനം | ക്‌നാനായവോയ്‌സിലും...











