കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം ‘ഉത്തരോത്തരം’ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍നിന്നായി 44 ടീമുകള്‍ പങ്കെടുത്തു. ആവേശകരമായ ഫൈനല്‍ റൗണ്ടില്‍ ജി.എം.ബി.എച്ച്.എസ്.എസ് ആറ്റിങ്ങലിലെ വൈഷ്ണവ്‌ദേവ് എസ്. നായര്‍, ഇര്‍ഫാന്‍ ഹബീബ് എസ് എന്നിവര്‍ ഒന്നാംസ്ഥാനം (15,000) നേടി. എന്‍.എസ്.എസ്.എച്ച്.എസ്.എസ് കിടങ്ങൂരിലെ സ്മൃതി എസ്. കുമാര്‍, അന്‍ശിഖ പി. അനീഷ് എന്നിവര്‍ രണ്ടാംസ്ഥാനവും (7500) എം.ഡി.എസ്.എച്ച്.എസ്.എസിലെ നിബിന്‍ ഷറാഫ്, നികേത് മനോജ് മൂന്നാം സ്ഥാനവും (5000) കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (എം.ഡി. ദീപിക) സമ്മാനവിതരണം നടത്തി. ഫാ. അബ്രഹാം പറമ്പേട്ട്, റവ.സി. മേഴ്‌സിലിറ്റ് എസ്.വി.എം, റവ. സി. പ്രിയ എസ്.ജെ.സി., ദീപിക ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സെന്റ് ആന്‍സ് എച്ച്.എസ്.എസ്. കോട്ടയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് ക്വിസ്മാസ്റ്ററായിരുന്നു.











