20-ാംമത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായ ഹസ്തമേവാൻ സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി. കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ചുനിർത്തിയ സംഘടന; എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന; കുടിയേറ്റനാട്ടിൽ ജീവിതം കരുപ്പിടിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസൂക്ഷിച്ച കെടാവിളക്കായ സംഘടന; കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി 20മത് കൺവൻഷനിലേയ്ക്ക് കടക്കുമ്പോൾ- 51 യൂണിറ്റുകളിൽ നിന്നുമെത്തുന്നവർക്കും വിശിഷ്ടാതിഥികൾക്കും സ്വാഗതമേകാനായി റിസപ്ഷൻ ആൻഡ് പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനനിരതമാവുന്നു. UKKCA വൈസ് പ്രസിഡൻറും BCN യൂണിറ്റ് മുൻ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫാണ് കമ്മറ്റിയുടെ കൺവീനർ. UKKCA യുടെ പോഷകസംഘടനകളായ UKKCWF ന്റെയും UKKCYL ന്റെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും മാത്യസംഘടനയോടൊപ്പം ഈ കമ്മറ്റിയിൽ അംഗങ്ങളാവുന്നു. നോർത്ത് വെസ്റ്റ് ലണ്ടൻയൂണിറ്റിൽ നിന്നും പലവട്ടം വുമൺസ് ഫോറത്തെ പ്രതിനിഥീകരിച്ച, നിലവിലെ UKKCWF ന്റെ പ്രസിഡൻറ് സെലീന സജീവ്, UKKCYL ന്റെ ആദ്യ വനിതാ പ്രസിഡൻറും മാഞ്ചസ്റ്റർയൂണിറ്റ് പ്രസിഡൻറ് ജിജോ കിഴക്കേക്കാട്ടിലിന്റെ മകളുമായ ജിയ ജിജോ, മാഞ്ചസ്റ്റർ യൂണിറ്റ് അംഗവും UKKCWF ന്റെ സെക്രട്ടറിയുമായ പ്രീതി ജോമോൻ,
UKKCYL ന്റെ സെക്രട്ടറിയും ലിവർപൂൾ യൂണിറ്റ് പ്രസിഡൻറ് ലാലു അരിച്ചിറക്കാലായിലിൻറെ മകനുമായ ജൂഡ് ലാലു, സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റിലെ സജീവ സാന്നിധ്യവും ഇക്കഴിഞ്ഞ ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയിയുമായ ലിനു സെജിൻ കൈതവേലിൽ, തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റ ജനത-ക്നാനായ ജനത എന്ന 20മത് കൺവൻഷന്റെ ആപ്തവാക്യംരചിച്ച; ഹമ്പർസൈഡ് യൂണിറ്റിന്റെ മുൻ സെക്രട്ടറിയായ; UKKCWF ന്റെ പ്രഥമ സെക്രട്ടറിയും, അഡ്വൈസറുമായിരുന്ന; യുക്മയുടെ ദേശീയ വൈസ് പ്രസിഡൻറായ; ഇക്കഴിഞ്ഞUKKCA ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികളിൽ ഒരാളായ ലീനുമോൾ ചാക്കോ മൂശാരിപറമ്പിൽ; വിഗൻ യൂണിറ്റ് UKKCYL അംഗവും UKKCA പ്രസിഡൻറ് സി ബി കണ്ടത്തിലീന്റെ മകനുമായ ഡാരൺ സിബി; ബർമിംഗ്ഹാം യൂണിറ്റ് സെക്രട്ടറി തോമസ് പാലകൻ, മാഞ്ചസ്റ്റർ യൂണിറ്റ് ട്രഷറർ തോമസ് കൂനാനിക്കൽ, കൊവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് സെക്രട്ടറിയും, UKKCA മുൻ ജോയൻറ് സെക്രട്ടറിയുമായിരുന്ന ജോബി ഐത്തിൽ;ലെസ്റ്റർ യൂണിറ്റ് പ്രസിഡൻറ് ആൽബിൻ പടപുരയ്ക്കൽ, മെഡ്വേ യൂണിറ്റ് പ്രസിഡൻറ് മാത്യു പുളിക്കത്തൊട്ടിയിൽ
എന്നിവർ കമ്മറ്റിയംഗങ്ങളായി ഫിലിപ്പ് ജോസഫിനൊപ്പം കൈകോർക്കും.
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA













