Home ഇന്ത്യൻ വാർത്തകൾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

1010
0

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാംഗങ്ങളായ നിരവധി പേര്‍ വിവിധ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിറവം ഇടവകയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത് ആറു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലൂസി സണ്ണി കിഴക്കനടിയില്‍, ജിന്‍സി രാജു കീച്ചേരില്‍, ആന്‍സി രാജു പാണാലിക്കല്‍, രമ്യ ബിജോയ്, ജിജോ.കെ മാണി കിഴക്കനടിയില്‍,ജിജി ജോജി ചാരുപ്ളാവില്‍ എന്നിവരാണ് വിജയിച്ചത്.വെളിയന്നുര്‍ പഞ്ചായത്തിലേക്ക് പുതുവേലി ഇടവകയില്‍ നിന്ന് ജോര്‍ജ് കെ.പീറ്റര്‍ കൊട്ടകൊമ്പില്‍, കുഞ്ഞുമോള്‍ റോയി പെരുനിലത്തില്‍, ജിനി സിജു മുളയാനിക്കല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. നീണ്ടൂര്‍ പഞ്ചായത്തിലേക്ക് പാലത്തുരുത്ത് ഇടവകയിലെ പുതുക്കുടിയില്‍ മനു മോള്‍ മാത്യുയും, മാഞ്ഞൂര്‍ പഞ്ചായത്തിലേക്ക് മകുടാലയം ഇടവകയിലെ ലൂക്കോസ് മാക്കിലും, ചാമക്കാല ഇടവകയിലെ നിഷ ജെയ്സണ്‍ പെരുംമ്പുഴയും, കുറുപ്പന്തറ ഇടവകയിലെ അനി ഏബ്രാഹം പുല്ലാട്ടും, അതിരമ്പുഴ പഞ്ചായത്തിലേക്ക് കുറുമുളളൂര്‍ ഇടവക അന്നമ്മ സജി ചാത്തമ്പടത്തില്‍, ഷിനി ബിജു മുല്ലൂപ്പറമ്പില്‍, താന്നിത്തടത്തില്‍ റ്റിജി സജിയും,കുമരകം പഞ്ചായത്തിലേക്ക് റ്റിറ്റു ലൂയിസും, കിടങ്ങൂര്‍ പഞ്ചായത്തിലേക്ക് കൂടല്ലുര്‍ ഇടവകയിലെ സിബി സിബി പതിയിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Previous articleചിക്കാഗോ : കൈപ്പുഴ പാലത്തുരുത്ത് തൊടുകയിൽ അന്നമ്മ ലുക്കോസ് | Live Wake & Funeral Service Available
Next articleമള്ളൂശ്ശേരി : നെടിയപ്പള്ളിൽ എൻ.എം.ജോസ് | Live Funeral Telecast Available

Leave a Reply