Home ഇന്ത്യൻ വാർത്തകൾ സ്വാശ്രയ സംഘ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

സ്വാശ്രയ സംഘ വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

210
0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജി ഡി എസ് സ്വാശ്രയ സംഘങ്ങളുടെ വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ആരംഭിച്ച ജി ഡി എസ് സ്വാശ്രയ സംഘങ്ങളുടെ പത്താമത് വാര്‍ഷികമാണ് കുടുംബ സംഗമത്തോടുകൂടി ആഘോഷിച്ചത്. സ്വാശ്രയ സംഘാംഗങ്ങളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഷികങ്ങള്‍ നടപ്പിലാക്കുന്നത്. വാര്ഷികാഘോഷങ്ങളുടെ ഉദ്ഘാടനം കഞ്ഞിക്കുഴി റോസ്‌മെഡ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കഞ്ഞിക്കുഴി ശ്രീ നാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി ജോസഫ് നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗാം കോ -ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, ജസ്റ്റിന്‍ നന്ദിക്കുന്നേല്‍, അനിമേറ്റര്‍ ബിന്‍സി സജി, ബിന്‍സി ബിനോഷ്, ജെസ്സി സജു, എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ‘സമൂഹ മാധ്യമങ്ങളുടെ നേരായ പ്രസക്തി ആനുകാലിക ലോകത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം നാനാ തുറകളില്‍ മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു. വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ സ്‌നേഹവിരുന്ന് എന്നിവയോടെയാണ് വാര്‍ഷികാഘോഷങ്ങ്ള്‍ സമാപിച്ചത്.

Previous articleകിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നവീകരിച്ച ഗ്രൗണ്ടും, പ്രവേശന കവാടവും ഉദ്ഘാടനംചെയ്തു
Next articleകിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സില്‍വര്‍ ജൂബിലി സമാപിച്ചു

Leave a Reply