മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ വകുപ്പുമേധാവിയും ഡീനും, സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. (ഡോ.) റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി.നൈപുണ്യവികസനത്തിനായി രൂപീകരിച്ച ഡയറക്ടറേറ്റ് ഫോര്‍ അപ്പ്ലൈഡ് ഷോര്‍ട്ട്ടെം പ്രോഗ്രാംസിന്റെയും (DASP), ഓണ്‍ലൈന്‍ ഡിഗ്രികള്‍ക്കായി രൂപീകരിച്ച സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എഡ്യൂക്കേഷന്റെയും (COE), സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി രൂപീകരിച്ച എം. ജി. യു. ഇന്നോവേഷന്‍ ഫൗണ്ടേഷന്റെയും (MGUIF) സ്ഥാപക ഡയറക്ടറാണ്. ഇന്റര്‍ണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്‍ ഡയറക്ടര്‍ എന്നനിലയില്‍ നാക് (NAAC) അക്രഡിറ്റേഷനില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് A++ ഗ്രേഡ് നേടുന്നതിനും നേതൃത്വം കൊടുത്തു. ആറ് പുസ്തകങ്ങളുടെയും എഴുപതോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും രചയിതാവുമാണ്. യുജിസി മേജര്‍ റിസര്‍ച്ച് പ്രോജെക്ട് അവലോകനസമിതി അംഗം, നാക് (NAAC) പിയര്‍ ടീം അംഗം, ICSG ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു. മ്രാല പുതിയകുന്നേല്‍ പരേതരായ ചാക്കോയുടെയും ലീലാമ്മയുടെയും പുത്രനാണ്. റാന്നി വടശ്ശേരിക്കര മാലിയില്‍ ഡോ. ആശ കുരുവിളയാണ് ഭാര്യ.
Home ഇന്ത്യൻ വാർത്തകൾ പ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍











