Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UAE ക്‌നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജയില്‍ ആഘോഷമായി നടത്തി..

UAE ക്‌നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജയില്‍ ആഘോഷമായി നടത്തി..

178
0

ഷാര്‍ജ: KCC UAE യുടെ നേതൃത്വത്തില്‍ UAE ക്‌നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജ യൂണിറ്റ് ആഘോഷപൂര്‍വം നടത്തി. നവംബര്‍ 23 – ന് രാവിലെ ഒന്‍പതു മണിയോടെ അജ്മാന്‍ റമദാ ഹോട്ടലില്‍ തുടങ്ങിയ സംഗമത്തില്‍, UAE ഇലെ വിവിധ എമിരേറ്റുകളില്‍ നിന്നായി 650 ഓളം അംഗങ്ങള്‍ പങ്കെടുത്തു. കൊഹിമ രൂപത ബിഷപ്പ് ഡോക്ടര്‍ ജെയിംസ് തോപ്പില്‍ മുഖിയ അതിഥി ആയിരുന്നു. ശ്രീ ജോയ് അറക്കല്‍ ബഹുമാനപ്പെട്ട തോപ്പില്‍ പിതാവിന് മെഴുകുതിരി കൈമാറി കൊണ്ട് യോഗത്തിലേക്ക് ആനയിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഷാജി സൈമണ്‍ നെടുംതോട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിഷപ്പ് ജെയിംസ് തോപ്പില്‍ മുഖ്യ പ്രഭാഷണവും ഉല്‍ഘാടനവും നിര്‍വഹിച്ചു. അതിഥികള്‍ എല്ലാവരും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി. KCC UAE ചെയര്‍മാന്‍ ജോര്‍ജ് തോമസ് നെടുംത്തുരുത്തില്‍, കടുത്തുരുത്തി MLA, അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഷാര്‍ജ യൂണിറ്റ് അണിയിച്ചൊരുക്കിയ സ്‌കിറ്റ് പരിപാടിയുടെ മാറ്റ് കൂട്ടി. വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. അഭിവന്ദിയ മൂലക്കട്ട് പിതാവിന്റെ സന്ദേശം തദവസരത്തില്‍ വായിക്കുക ഉണ്ടായി. മൂന്ന് വര്‍ഷത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്ന കെസിസി UAE ഡയറക്ടറി, ബിഷപ്പ് ജെയിംസ് തോപ്പില്‍ പ്രകാശനം ചെയ്തു, ചെയര്‍മാന്‍ ജോര്‍ജ് തോമസ് ആദ്യ കോപ്പി സ്വീകരിച്ചു. KCSL ദുബായ് – ലെ കുട്ടികള്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം, ബിഷപ്പ് നിര്‍വഹിച്ചു.

സ്പിരിറ്റിയല്‍ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ ജോസഫ് ഇടാട്ടു യോഗത്തില്‍ സന്ദേശം നല്‍കി. റോയ് തോമസ് ഇരണക്കല്‍ (അബുദാബി), ഷാജു ജോസഫ് തത്തംകിണറ്റുകര (ദുബായ്), ബിജേഷ് തോമസ് പടിഞ്ഞാറ്റുമ്യലില്‍ (അലൈന്‍), ദിപിന്‍ തോമസ് കരിമ്പില്‍ (റാസല്‍ ഖൈമ), ജോമി ജോസ് തഴങ്ങാനംകുന്നേല്‍ (ഫുജൈറ), എല്‍വി തുഷാര്‍ കണിയാംപറമ്പില്‍ (KCWA UAE ), ജോര്‍ജ്കുട്ടി പുലിയാപ്പള്ളില്‍ (KCYL UAE) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മെയിന്‍ സ്‌പോണ്‍സര്‍ ജോയ് അറക്കല്‍, കോ സ്‌പോണ്‍സര്‍ റോയ് കുര്യന്‍ ഞാറോലിക്കല്‍ എന്നിവരെ ബിഷപ്പ് പൊന്നാട അണിയിച്ചു. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയവരെയും, സപ്പോര്‍ട്ടിങ് സ്‌പോണ്‍സര്‍ മാരെയും ആദരിച്ചു. മുന്‍ പ്രസിഡന്റ്മാരെ മൊമെന്റോ നല്‍കി ആദരിച്ചു. അടുത്ത സംഗമം നടത്തുന്ന ദുബായ് യൂണിറ്റിന് ക്‌നായി തൊമ്മന്റെ കപ്പല്‍ മാതൃക കൈമാറി. ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ഷിബു സ്റ്റീഫന്‍ കിഴക്കേ പാനംഥാനത് സ്വാഗത പ്രസംഗവും,ട്രഷറര്‍ അബി ജോണ്‍ കാക്കണംകാട്ടില്‍ നന്ദിയും പറഞ്ഞു. ബിന്‍സ്മോന്‍ മാത്യു ഏലാംഥാനത്തു, മനുമോള്‍, സോനു ചാള്‍സ് മണ്ണാട്ടു പറമ്പില്‍ എന്നിവര്‍ അവതാരകര്‍ ആയിരുന്നു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ തോമസ് ജോസഫ് നെടുംത്തുരുത്തി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ കമ്മിറ്റി അംഗങ്ങളുടെയും നിസ്വാര്‍ത്ത സേവനം സംഗമം ഒരു വിജയമാകാന്‍ സഹായിച്ചു. കുട്ടികളും, മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത DJ യോട് കൂടി, ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന പ്രോഗ്രാം അവസാനിച്ചു.

Previous articleടിജോ ജോസഫിന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാരം.
Next articleപ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ് കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍

Leave a Reply