കേരള കോൺഗ്രസ് എം നേതാവ് മുൻ എം എൽ എ സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറുമായി ബസ് നൂറു മീറ്റർ മുന്നോട്ട് നിങ്ങിയാണ് നിന്നത്.











