കോട്ടയം ലോകാരോഗ്യ സംഘടനയും കാരിത്താസ് ഹോസ്പിറ്റല്‍ ട്രസ്റ്റും തമ്മില്‍ സാങ്കേതിക സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോ ഡറിക്കോ എച്ച്. ഓഫ്രിനും കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടറായ ഫാ. ഡോ. ബിനു കുന്നത്തുമാണ് ന്യൂഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. പ്രോജക്ട് ഏകോപനത്തിനായി കാരിത്താസ് ആശുപത്രിയില്‍ ലോകാരോഗ്യ സംഘടനയുടെ സെന്റര്‍ പ്രവര്‍ത്തിക്കും.











