Home ഇന്ത്യൻ വാർത്തകൾ വാഴ്‌വ് 2025 UK ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഒരു വാഴ്‌വായി – അനുഗ്രഹമായി

വാഴ്‌വ് 2025 UK ക്നാനായ കത്തോലിക്ക വിശ്വാസികൾക്ക് ഒരു വാഴ്‌വായി – അനുഗ്രഹമായി

643
0

നാളുകൾ നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം വാഴ്‌വ് 2025 ൻ്റെ ദിനം വന്നപ്പോൾ  യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്ക് അതൊരു ഉത്സവ ദിനമായി മാറി.  ക്നാനായ കത്തോലിക്ക പാരമ്പര്യ,  പൈതൃകങ്ങളുടെ സംഗമം വേദിയായി വാഴ്‌വ് 2025 മാറ്റപ്പെട്ടു ഒക്ടോബർ 4 ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെട്ട യുകെയിലെ 15 ക്നാനായ കത്തോലിക്ക മിഷനുകളുടെ സംഗമത്തിന് ശുഭ പര്യവസാനം.

UK യിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ക്നാനായ കത്തോലിക്കർക്ക് മാത്രമായി നൽകപ്പെട്ട 15  ക്നാനായ കത്തോലിക്ക മിഷനുകളുടെ ഒത്തുചേരലാണ് ഒക്ടോബർ 4 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ  കൺവെൻഷൻ  സെന്ററിലുമായി നടത്തപ്പെട്ടത് രാവിലെ 9:45 നു തുടങ്ങിയ ദിവ്യകാരുണ്യ ആരാധനയോടെയാണ്  ഈ സംഗമ ദിനം ആരംഭിച്ചത്. തുടർന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ യുകെയിലെ ക്നാനായ വൈദികരുടെ സഹ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയ്ക്കുള്ള  പ്രദിക്ഷണത്തിൽ 15 മിഷനുകളിൽ നിന്നുള്ള കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആദ്യകുർബാന സ്വീകരിച്ച 50 ഓളം കുട്ടികളും എല്ലാ മിഷനുകളിലെയും അൾത്താര ശുശ്രൂഷികളും പങ്കുചേർന്നു തുടർന്ന് 15 മിഷനുകളിലും ഒരു മാസ്സ് സെൻട്രലുമായി എഴുതി തയ്യാറാക്കിയ 16 വിശുദ്ധ ഗ്രന്ഥം കുർബാനയിൽ കാഴ്ചയായി അർപ്പിച്ചു വിശുദ്ധ കുർബാനയിലെ വചന സന്ദേശത്തിൽ നാം നമ്മുടെ വിവിധങ്ങളായ കഴിവുകളായ വിലയേറിയ സുഗന്ധ തൈലങ്ങൾ ദൈവത്തിനായി സമർപ്പിക്കണം എന്ന് അഭി:പണ്ടാരശേരി പിതാവ് ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് അഞ്ചോ അതിൽ കൂടുതലോ മക്കൾ ഉള്ള കുടുംബങ്ങളെയും, വിവാഹ ജീവിതത്തിൻ്റെ 25, 40 വർഷങ്ങൾ ഈ വർഷം പൂർത്തിയാക്കുന്ന ദമ്പതികളെയും ആദരിക്കുകയും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വിവാഹിതരായ ക്നാനായ സമുദായ അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. പിന്നീട് വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി തയ്യാറാക്കിയ Biblical Treasure Hunt, Bingo, Careers Fair തുടങ്ങിയവ നടത്തപ്പെട്ടത് കുട്ടികൾക്ക് പ്രയോജനകരമായി.

ഉച്ചഭക്ഷണത്തിനുശേഷം ആയിരങ്ങൾ അണിചേർന്ന് ഘോഷയാത്രയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. തുടർന്ന് നടന്ന ആമുഖ സ്കിറ്റ് ഏറെ ഹൃദ്യമായിരുന്നു. കഴിഞ്ഞ രണ്ട്  വാഴ്‌വ്കളുടെയും പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ച ശ്രീ ഷാജി ചരമേൽ രചനയും സംവിധാനവും നിർവഹിച്ച “വാഴ്‌വിന്റെ വഴികളിലൂടെ” എന്ന സ്കിറ്റ് നൃത്ത-നൃത്തൃങ്ങളുടെയും, അഭിനയ ചാരുത കൊണ്ടും മികച്ച വസ്ത്രാലങ്കാരം കൊണ്ടും ശ്രദ്ധേയമായി. ക്നാനായ കുടിയേറ്റ ചരിത്രത്തിലൂടെ കടന്ന് വേർപാടിന്റെ വേദനകളും, ദൈവ കൃപയുടെ അനുഭവങ്ങളും, സഭയുടെ സംരക്ഷണവും കരുതലും വിളിച്ചോതിയ സ്കിറ്റ് നിറ കണ്ണുകളോടെയാണ് പലരും കണ്ടത്.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിന്.
വാഴ്‌വ് 2025 ൻ്റെ ജനറൽ കൺവീനർ അഭിലാഷ് മൈലപറമ്പിൽ സ്വാഗതവും ചെയർമാൻ ബഹു: ഫാ സുനി പടിഞ്ഞാറേകര  അധ്യക്ഷ പ്രസംഗവും നടത്തി.  അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ അനുഗ്രഹ പ്രഭാഷണത്തിൽ ക്നാനായ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, അതിനുവേണ്ടി സാധ്യമായ എല്ലാ വിട്ടുവീഴ്ചകൾളോടും സഹകരണത്തോടും കൂടെ സഭയുടെ പിന്തുണ എപ്പോഴും നമുക്ക് ഉണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നൽകിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ്  സദസ്സ് അത് സ്വീകരിച്ചത്. തുടർന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ബാബു പറമ്പേട്ട് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറം കൈക്കാരന്മാരുടെ പ്രതിനിധിയായി
ജില്‍സ് നന്ദികാട്ട് ഭക്ത സംഘടനകളുടെ പ്രതിനിധിയായി സോണി അനിൽ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് പ്രതിനിധിയായ കിഷോർ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തുടർന്ന് സ്പോൺസേഴ്സിനെ ആദരിക്കുകയും ബൈബിൾ കയ്യെഴുത്ത് പ്രതികൾക്കുള്ള സമ്മാനങ്ങൾ സെൻറ് മൈക്കിൾസ് Nottingham ,  സെൻറ് ജൂഡ്Coventry,  സെൻറ് പയസ് ടെൻത് Liverpool എന്നീ മിഷനുകൾക്ക് ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കി.

തുടർന്ന് എല്ലാ മിഷനുകളിൽ നിന്നുമുള്ള കലാപരിപാടികൾ ഏറെ മനോഹരമായിരുന്നു യുകെയിലെ എല്ലാ വൈദികരും ചേർന്നാലപിച്ച “ഒന്നാനാം കുന്നിൻമേൽ” എന്ന ഗാനം ഏറ്റുപാടിയും കരങ്ങൾ അടിച്ചു കാണികൾ ഏറ്റെടുത്തു. എല്ലാ മിഷനുകളിൽ നിന്നുമുള്ള കലാപരിപാടികൾ ചാരുതയാർന്നതും സാമൂഹ്യ വിഷയങ്ങൾ പ്രതിപാദിക്കുന്നതും ബൈബിൾ അധിഷ്ഠിതവുമായിരുന്നു. പരിപാടികളുടെ സമാപനത്തിലെ ക്നാനായ സിംഫണി മേളം ആടിയും പാടിയും ആവേശത്തോടെ ഏറ്റെടുത്തു.  ജോയിൻറ് കൺവീനർ സജി രാമചനാട്ട് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

രാവിലെ മുതലുള്ള കാറ്റിനെയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് സംഗമ വേദിയിലേക്ക് ഒഴുകിയെത്തിയത് യുകെയിലെ എല്ലാ കോണുകളിൽ നിന്നും എത്തിയ ക്നാനായ കത്തോലിക്കാ വിശ്വാസികൾക്ക് ഇത് ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ദൈവാനുഗ്രഹത്തിന്റെയും സംഗമ വേദിയായി മാറി.  കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി പള്ളിയിലെ കൽക്കുരിശും കടുത്തുരുത്തി പള്ളിയുടെ പ്രവേശന കവാടവും കമാനമായി ബഥേൽ സെന്ററിൽ സ്ഥാപിച്ചത് വഴി ഗൃഹാതുര ഓർമ്മകൾ ഏവർക്കും സാധ്യമായി

“വീട് ഒരുക്കാം വാഴ്‌വിലുടെ”. എന്ന പുണ്യ പദ്ധതിയിലൂടെ ലഭിച്ച £8500 ചെക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാസ് പണ്ടാരശേരി പിതാവിന് കൈമാറി നാട്ടിലുള്ള ഒരു നിർധന ക്നാനായ കുടുംബത്തിന് ഒരു ഭവനം നിർമ്മിച്ചു നൽകുന്ന സേവന പ്രവർത്തനങ്ങളിലും പങ്കുകാരാകാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെയാണ് ഈ ക്നാനായ കുടുംബ സംഗമ വേദിയിൽ നിന്നും ഏവരും തിരിഞ്ഞത്
പിഴവുകൾ ഇല്ലാത്ത സംഘാടക മികവുകൊണ്ട് പ്രാർത്ഥനയിൽ ആശ്രയിച്ചുള്ള ക്രമീകരണങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വാഴ്‌വ് 2025 മികച്ചതായി.

Previous articleകെ.എസ്.എസ്.എസ് 61-ാമത് വാര്‍ഷികാഘോഷവും 1500 കുടുംബങ്ങള്‍ക്കായുള്ള ലോണ്‍ മേളയും സംഘടിപ്പിച്ചു
Next articleമിസ്സ്‌ സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്

Leave a Reply