Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍

മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍

212
0

മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍ ഒക്ടോബര്‍ അഞ്ചാം തീയതി ഞായറാഴ്ച സെന്‍റ് മാത്യൂസ് ചര്‍ച്ച്, ഫോക്നറില്‍ വെച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 3 മണിക്ക് കൊടിയേറ്റും, അതിനെ തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനയും, തുടര്‍ന്ന് പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ വാഴ്വും ഉണ്ടായിരിക്കും. ഇടവകാംഗങ്ങള്‍ ഒത്തൊരുമയോടെ പ്രസുദേന്തിമാരായി നടത്തുന്ന ഈ തിരുന്നാളില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം നിര്‍വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. ഫാ. ഡിക്സണ്‍ ജോര്‍ജ് കുരിയപ്പള്ളില്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം സീറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ് വികാരി ഫാ. ജോസഫ് എഴുമലയില്‍ നിര്‍വഹിക്കും. ഇടവക വികാരി ഫാ. അബിലാഷ് തോമസ് കണ്ണാമ്പടം, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ടോം പഴയംപള്ളില്‍, കൈക്കാരന്മാരായ സിജോ ചാലയില്‍, മനോജ് മാത്യു വള്ളിത്തോട്ടത്തില്‍, സെക്രട്ടറി വിനോദ് ജോസഫ് മുളകനാല്‍, മറ്റ് തിരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടവകാംഗങ്ങളുടെ അഭിമാന കൂട്ടായ്മകളായ സെന്‍്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്സ് ഓഫ് മെല്‍ബണ്‍ ചെണ്ടമേളം & നാസിക് ഡോള്‍, മെല്‍ബണ്‍ മാരാര്‍ ചെണ്ട മേളം , മെല്‍ബണ്‍ സ്റ്റാര്‍സ് ചെണ്ടമേളം, എന്നിവരുടെ പ്രകടനങ്ങളും തിരുന്നാള്‍ പരിപാടികള്‍ക്ക് മാറ്റു കൂട്ടും. തിരുനാളിന് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Previous articleഡബ്ലിൻ: പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയി
Next articleഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തിൽ “ഫാമിലി ഫെയ്ത് ഡേ”

Leave a Reply