ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ അഞ്ചാം വാർഷിക പ്രഥമദിവ്യകാരുണ്യസ്വീകരണം മെയ് 13 ശനിയാഴ്ച വൈകുന്നേരം 4 pm ന് നടത്തപ്പെടും. അഞ്ചു വാഴകാട്ട്, ജാസൺ വള്ളോപ്പള്ളിൽ, നയോമി മലയിൽ,റ്റോം മനക്കാപറമ്പിൽ തുടങ്ങിയ 4 കുട്ടികൾ അന്നേ ദിവസം പ്രഥമദിവ്യകാരുണ്യം സ്വീകരിക്കും.ശനിയാഴ്ച 3.45 pm ന് പ്രദക്ഷിണത്തോടെ ആരംഭിക്കുന്നു. തുടർന്ന് വി.കുർബ്ബാന, പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം ദൈവാലയത്തിന് സമീപമുള്ള ബെമിട്രിയൂസ് ബാൻക്വിറ്റ് ഹാളിൽ സ്നേഹവിരുന്നും വിവിധ പരുപാടികളും ഒരുക്കുന്നു. പ്രഥമദിവ്യകാരുണ്യ സ്വീകരണ ഒരുക്കങ്ങൾ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.













