Home ഇന്ത്യൻ വാർത്തകൾ കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് എന്നിവർക്ക് ഹോളി ഫാമിലി ക്നാനായ...

കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് എന്നിവർക്ക് ഹോളി ഫാമിലി ക്നാനായ മിഷൻ  സ്കോട്ട്‌ലൻഡിൽ ഊഷ്മള സ്വീകരണം നൽകി

411
0



ഹോളി ഫാമിലി ക്നാനായ മിഷനിലെ ഞായറാഴ്ച കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ  മിഷൻ ഡയറക്ടർ ഫാ. ജോസ് തേക്കുനിക്കുന്നതിൽൻെറ നേതൃത്വത്തിൽ കൈക്കാരന്മാരായ സിബി തയ്യിൽ, മാത്യൂസ് കുന്നത്തേട്ട് എന്നിവർ ഇരുവരെയും പൂക്കൾ നൽകി സ്വീകരിച്ചു.

സ്വീകരണത്തിനു ശേഷമുള്ള പ്രസംഗത്തിൽ
കെസിസി പ്രസിഡണ്ട് ശ്രീ ബാബു സാർ ഇന്നത്തെ സാഹചര്യത്തിൽ ക്നാനായ മിഷൻ എന്തുമാത്രം പ്രാധാന്യമുള്ളതാണെന്നും,വരുംതലമുറയ്ക്ക് മിഷനിൽ നിന്ന് ലഭിക്കുന്ന പ്രയോജനത്തെപ്പറ്റിയും, മലബാർ കുടിയേറ്റങ്ങൾ പോലെയുള്ള എല്ലാ കുടിയേറ്റങ്ങളും നമ്മുടെ മുന്നിലുള്ള തെളിവുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിലെ 15 ക്നാനായ മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 4-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കാനിരിക്കുന്ന വാഴ്‌വ് – 2025 പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.

Previous articleക്നായ് തോമ പ്രതിമ അനാച്ഛാദനം നടത്തി
Next articleവാഴ്‌വ്, യു.കെ. ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വാഴ്‌വ്  2025ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Leave a Reply