പുതുവേലി : പുതുവേലി കെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പണിപൂർത്തിയാക്കിയ ക്നായ് തോമ പ്രതിമയുടെ അനാച്ഛാദനം കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം തിരുമേനി 28/09/ 2025 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്കുശേഷം നിർവഹിച്ചു യൂണിറ്റ് പ്രസിഡന്റ് ശ്രീ ആൽവിൻ എബ്രഹാം ചിറയത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം ചെയ്തു പ്രസ്തുത യോഗത്തിൽ ഫാദർ ജോസഫ് ഈഴാറത്ത് ഫാദർ ടോമി പട്ടുമാക്കിൽ കെസിസി അതിരൂപത വൈസ് പ്രസിഡണ്ട് ശ്രീ ടോം കരികുളം കെസിസി ഫൊറോന പ്രസിഡണ്ട് എബ്രഹാം വെളിയത്ത് കെസിസി അതിരൂപത ജോയിൻ സെക്രട്ടറി എം സി കുര്യാക്കോസ് കെസിസി യൂണിറ്റ് സെക്രട്ടറി ബിജോ ഞാറക്കാട്ടിൽ യൂണിറ്റ് ട്രഷറർ ഷൈജു പുനുമ്പിൽ നിർമ്മാണ കമ്മിറ്റി കൺവീനർ സിജു മു ളയാനിക്കൽ എന്നിവർ പ്രസംഗിച്ചു യൂണിറ്റ് ഭാരവാഹികളായ ടോം കീപാറയിൽ ജോർജ് കൊറ്റം കൊമ്പിൽ എന്നിവർ നേതൃത്വം നൽകി പുരാതന പാട്ടുകളും നടവിളിയും പരിപാടിക്ക് കൊഴുപ്പേകീ.











