സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിച്
ഇന്റർ ചർച്ച് വോളിബോൾ ടൂർണമെന്റിൽ സെൻറ് ആൻറണീസ്
ക്നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ച ടീം SAKCP ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
7 പള്ളികളിൽ നിന്നായി ഏകദേശം പത്തോളം ടീമുകൾ പങ്കെടുത്ത വാശിയേറിയ ടൂർണമെന്റിൽ, കളിച്ച എല്ലാ ഗെയിമുകളും വിജയിച്ചാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് എന്ന് ടീമിൻറെ ക്യാപ്റ്റൻ ജെറിൻ പടപ്പമാക്കിൽ അറിയിച്ചു.











