മസ്‌കറ്റ്: KCC ഒമാന്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഓണാഘോഷം ഈ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ ഈ കഴിഞ്ഞ സെപ്തംബര്‍ 12 ആം തീയതി മസ്‌കത്തിലെ അല്‍ ഗുബ്രയിലുള്ള നേറ്റീവ് സ്റ്റോറി റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുമായി നിരവധി ക്‌നാനായക്കാര്‍ ഈ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തി ചേര്‍ന്നു. Kcc ഒമാന്‍ പ്രസിഡന്റ് ശ്രീ ഷൈന്‍ തോമസ് അധ്യക്ഷത വഹിച്ച ഓണാഘോഷ പരിപാടിയില്‍ വൈസ് പ്രസിഡന്റ് സജി ചെറിയാന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഭാരവാഹികള്‍ എല്ലാവരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയില്‍ സെക്രട്ടറി ജിപ്‌സംന്‍ ജോസ് റിപ്പോര്‍ട്ടും ട്രഷറര്‍ സാന്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. Kcwa പ്രസിഡന്റ് മഞ്ജു ജിപ്‌സംനും kcyl പ്രസിഡന്റ് ഫെബിന്‍ ജോസും ആശംസകള്‍ നേര്‍ന്നു. ജെനറല്‍ ഡിസ്‌കേഷന് ശേഷം ജോയിന്റ് സെക്രട്ടറി ജിന്റു സഹീഷ് നന്ദി അറിയിച്ചു അവസാനിപ്പിച്ച യോഗത്തില്‍ പ്രായഭേദമന്യേ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ശേഷം kcyl ന്റെ നേതൃത്വത്തില്‍ നടന്ന മാവേലിയുടെ വരവേല്‍പ്പും നടത്തി. മാവേലിയുടെ സന്ദേശത്തിന് ശേഷം വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ക്ക് ശേഷം ഓണാശംസകള്‍ നേര്‍ന്ന് എല്ലാവരും പിരിഞ്ഞു.














