Home ഇന്ത്യൻ വാർത്തകൾ തൃശ്ശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

327
0

തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്. ജനനം: 1930 ഡിസംബര്‍ 13-ന് പാലാ രൂപത യിലെ വിളക്കുമാടം എന്ന സ്ഥലത്ത് കുരിയപ്പന്‍-റോസ ദമ്പതികളുടെ മകനായി ജനിച്ചു. വൈദിക വിദ്യാഭ്യാസം: ആലുവ യിലെ സെന്‍്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ അര്‍ബന്‍ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. നിയമ ബിരുദം: റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പദവികള്‍: തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ബസെബാസ്റ്റ്യന്‍ബവള്ളോപ്പിള്ളി യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973-ല്‍ നിയമിതനായി. 1995-ല്‍ താമരശ്ശേരി രൂപതാധ്യക്ഷനായി. 1996 ഡിസംബര്‍ 18-ന് തൃശ്ശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിതനാകുകയും 1997 ഫെബ്രുവരി 15-ന് സ്ഥാനമേറ്റെടുക്കുകയും ചെയ്തു. 2007 മാര്‍ച്ചില്‍ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചു. പ്രധാന സംഭാവനകള്‍: ജൂബിലിബമിഷന്‍ മെഡിക്കല്‍ കോളേജ്, ജീവന്‍ ടിവി., ജ്യോതി എന്‍ജിനീയറിങ് കോളേജ്, മേരിമാതാ മേജര്‍ സെമിനാരി തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. നിലവില്‍, തൃശ്ശൂരിലെ മഡോണ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

Previous articleഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Next articleKCC- ഒമാന്‍ ഓണാഘോഷം നടത്തപ്പെട്ടു

Leave a Reply